അവന്‍ എന്റെ സൂര്യകിരണമാണ്; കാമുകനെ പരിചയപ്പെടുത്തി സായി പല്ലവിയുടെ സഹോദരി പൂജ

138

ആദ്യ ചിത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് സായി പല്ലവി. പ്രേമം എന്ന സിനിമയിലെ സായിയുടെ മല്ലർ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. പിന്നാലെ മറ്റു ഭാഷകളിൽ നിന്ന് സായിക്ക് നിരവധി അവസരം ലഭിച്ചു. എന്നാൽ വാരിവലിച്ച് സിനിമ ചെയ്യാതെ കഥാപാത്രത്തിന്റെ പ്രധാന്യം നോക്കിയാണ് താരം ഓരോ ചിത്രവും ഏറ്റെടുക്കുന്നത്.

Advertisements

സായിയെ പോലെ സഹോദരി പൂജ കണ്ണനും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ആണ്. തന്റെ കുഞ്ഞ് അനിയത്തിയെ കുറിച്ച് പറയുമ്പോൾ ആയിരം നാവായിരുന്നു പല്ലവിയ്ക്ക്. ഇപ്പോഴിതാ തന്റെ പ്രണയം പരസ്യപ്പെടുത്തി എത്തിയിരിക്കുകയാണ് പൂജ കണ്ണൻ.


മനോഹരമായ ഒരു ഇൻസ്റ്റഗ്രാം വീഡിയോയ്ക്കൊപ്പം, അതിലും മനോഹരമായ ക്യാപ്ഷനോടെയാണ് പൂജ പ്രണയത്തെ കുറിച്ച് പറഞ്ഞിരിയ്ക്കുന്നത്. ‘നിസ്വാർത്ഥമായി സ്നേഹിക്കുക, ക്ഷമയോടെ സ്‌നേഹത്തിൽ സ്ഥിരത പുലർത്തുകയും ഭംഗിയായി നിലനിൽക്കുകയും ചെയ്യേണ്ടത് എങ്ങനെയാണെന്ന് ഇദ്ദേഹം എന്നെ പഠിപ്പിച്ചു! ഇതാണ് വിനീത്, അവൻ എന്റെ സൂര്യകിരണമാണ്. കുറ്റകൃത്യത്തിലെ എന്റെ പങ്കാളിയെ ഞാൻ സ്നേഹിക്കുന്നു, ഇപ്പോൾ എന്റെ പങ്കാളി’ എന്നാണ് പൂജയുടെ ക്യാപ്ഷൻ.

അതേസമയം സായി പല്ലവിയുടെ അനിയത്തിയായിട്ട് മാത്രമല്ല, പൂജ അഭിനയത്തിലും തുടക്കം കുറിച്ചുകഴിഞ്ഞു. ചിത്തിരൈ സെവ്വാനം എന്ന ചിത്രത്തിലെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു. എ എൽ വിജയ് സംവിധാനം ചെയ്ത ചിത്രത്തിന് ശേഷം പിന്നീട് പൂജ ഒരു സിനിമ തിരഞ്ഞെടുത്തിട്ടില്ല.

 

Advertisement