മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയും മോഡലുമാണ് കനി കുസൃതി. ഏറെ വൈറലായി മാറിയിട്ടുള്ള ഷോര്‍ട്ട് ഫിലിംസില്‍ അടക്കം വേഷമിട്ടിട്ടുള്ള കനി കുസൃതിയെ ആരും മറക്കില്ല. കനി അഭിനയിച്ച മെമ്മറീസ് ഓഫ് മെഷീന് എന്ന ഹ്രസ്വ ചിത്രം അത്രയ്ക്ക് വിവാദം ഉണ്ടാക്കിയിരുന്നു.
അതേ സമയം അങ്ങനെയൊരു ഹ്രസ്വ ചിത്രത്തില്‍ അഭിനയിച്ചതിനെ തുടര്‍ന്ന് കനിക്ക് നേരെ സൈബര്‍ ആ ക്ര മ ണം വരെ ഉണ്ടായിരുന്നു. കേരളത്തിലെ വിവാഹിതര്‍ക്ക് പോലും സെ ക് സ് എന്താണെന്നതില്‍ വ്യക്തമായ ധാരണയില്ലെന്ന് കനി കുസൃതി മുമ്പ് ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു.
Also Read:തീ പാറും ലുക്കില്‍ സൂര്യ; കങ്കുവ യുടെ സെക്കന്‍ഡ് ലുക്ക്
ഇപ്പോഴിതാ അമ്മ ജയശ്രീയുമായുള്ള തന്റെ അടുപ്പത്തെ കുറിച്ച് സംസാരിക്കുകയാണ് കനി കുസൃതി. ആദ്യമൊക്കെ അച്ഛനോടായിരുന്നു കൂട്ടെന്നും പിന്നെ പ്രായം കൂടി വരുമ്പോഴാണ് അമ്മയെ അടുത്തറിയുന്നതെന്നും കനി കുസൃതി പറയുന്നു.
പിരിയഡ്സ് ഒക്കെ കുറച്ച് ലേറ്റായാല്‍ പോലും തനിക്ക് പേടിയാണ്. ഗര്‍ഭിണിയാണോ എന്നൊക്കെ തോന്നുമെന്നും അപ്പോള്‍ അമ്മ തനിക്ക് എന്തെങ്കിലും ബന്ധമുണ്ടോ ബോയ്ഫ്രണ്ട് ഉണ്ടോ എന്നൊക്കെ ചോദിക്കുമെന്നും കനി പറയുന്നു.
ചിലപ്പോഴൊക്കെ ഇതുപോലെ ഒരു കാര്യവുമില്ലാത്ത കാര്യങ്ങളിലാണ് തനിക്ക് പേടി വരുന്നത്. താന്‍ ഇങ്ങനുള്ള കാര്യങ്ങളൊക്കെ പറയുമ്പോള്‍ വളരെ ലൈറ്റായിട്ട് എടുക്കുന്ന ആളാണ് അമ്മയെന്നും കനി കുസൃതി തുറന്നുപറയുന്നു.