മലയാള സിനിമയിലെ സജീവമായ അഭിനേത്രിയാണ് അനുശ്രീ . 2012ൽ റിലീസായ ലാൽജോസ് സംവിധാനം ചെയ്ത ഡയ്മണ്ട് നെക്ലേസ് ആണ് അനുശ്രീയുടെ ആദ്യ സിനിമ. ചന്ദ്രേട്ടൻ എവിടയാ, മഹേഷിന്റെ പ്രതികാരം എന്നി സിനിമകളിലൂടെ മലയാളത്തിൽ ശ്രദ്ധേയയായ നടിയായി മാറി താരം.
ഇന്ന് സോഷ്യൽ മീഡിയയിലും സജീവമാണ് അനുശ്രീ. ഈ അടുത്ത് പ്രണയവും ആയി ബന്ധപ്പെട്ട പോസ്റ്റുകളാണ് അനുശ്രീ പങ്കുവെക്കുന്നത്. ഇതോടെ താരം പ്രണയത്തിൽ ആണോ എന്ന ചോദ്യവും ഉയർന്നു. എന്നാൽ ഇതിനോടൊന്നും നടി ഇതുവരെ പ്രതികരിച്ചില്ല.
ഇപ്പോഴിതാ താരം പങ്കിട്ട വീഡിയോ ആണ് വൈറൽ ആവുന്നത്. അതും പ്രണയത്തെ കുറിച്ച് തന്നെ. ഒരിക്കൽ ഞാൻ അവനോട് ചോദിച്ചു, എന്നെങ്കിലും നീ എന്നെ വിട്ടുപോകുമോയെന്ന്, അന്ന് അവൻ എന്നോട് പറഞ്ഞു എന്ന ബാക്ഗ്രൗണ്ട് മ്യൂസിക്കിൽ അനുശ്രീയുടെ വീഡിയോ തന്നെയാണ് താരം പങ്കിട്ടത്.
ഒട്ടനവധി കമന്റുകൾ ആണ് വീഡിയോയിൽ ലഭിക്കുന്നതും. ഉണ്ണിമുകുന്ദൻ ആണോ ആളെന്നും, ആ ആളെ അനു വിട്ടിട്ടു പോകുമോ എന്നുള്ള ചോദ്യങ്ങളും ആരാധകർ പങ്കിടുമ്പോൾ മറ്റുചിലർ അനുവിനെ വിമര്ശിച്ചുകൊണ്ടും എത്തുന്നുണ്ട്. അറ്റെൻഷൻ സീക്കർ ആണ് താരം അതുകൊണ്ടാണ് ഇത്തരം പോസ്റ്റുകൾ പങ്കിടുന്നത് എന്നാണ് ചിലരുടെ കണ്ടെത്തൽ. അടുത്തിടെയും പ്രണയം നിറച്ച ഒരു പോസ്റ്റ് താരം പങ്കിട്ടിരുന്നു.