എന്റെ ജീവിതത്തില്‍ സുരേഷേട്ടന് വലിയ പ്രാധാന്യമുണ്ട്, തുറന്ന് പറഞ്ഞ് അഭിരാമി

122

മലയാള സിനിമാപ്രേമികള്‍ക്ക് ഏറെ സുപരിചിതയാണ് അഭിരാമി എന്ന നടി. ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് അഭിരാമി.

Advertisements

ബാലതാരമായി സിനിമയിലേക്ക് വന്ന താരം പിന്നീട് തമിഴിലും, തെലുങ്കിലുമടക്കം അറിയപ്പെടുന്ന താരമായി മാറി. സിനിമയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ അവതാരികയായും അഭിരാമി എത്തി.

Also Read:ഇയാള്‍ക്ക് എന്റെ യഥാര്‍ത്ഥ മുഖം അറിയില്ല, അദ്ദേഹം എന്റെ കാലില്‍ അല്ല വീണത്; മമ്മൂട്ടിയുടെ വാക്കുകള്‍

സോഷ്യല്‍മീഡിയയിലും സജീവമാണ് താരം ഇന്ന്. ഇപ്പോഴിതാ ആനീസ് കിച്ചണില്‍ പങ്കെടുത്തപ്പോള്‍ അഭിരാമി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തന്റെ വിവാഹത്തെ കുറിച്ചും സുരേഷ് ഗോപിയെ കുറിച്ചുമൊക്കെയയായിരുന്നു അഭിരാമി സംസാരിച്ചത്.

താനും ഭര്‍ത്താവ് രാഹുലും ഒരുമിച്ച് പഠിച്ചതായിരുന്നു. നല്ല കൂട്ടുകാരായിരുന്നുവെന്നും പഠിത്തം കഴിഞ്ഞ് രണ്ടാളും രണ്ട് വഴിയായെന്നും പിന്നെ അമേരിക്കയില്‍ വെച്ചായിരുന്നു കണ്ടുമുട്ടിയതെന്നും അങ്ങനെ പതിയെ പ്രണയം തങ്ങള്‍ക്കുള്ളിലേക്ക് വന്നുവെന്നും അഭിരാമി പറയുന്നു.

Also Read:നേരത്തെ നോര്‍മലായിട്ടുള്ള ശമ്പളം ആയിരുന്നു കേരളത്തിലെ അഭിനേതാക്കള്‍ വാങ്ങിയിരുന്നത്; നടി നടന്മാരുടെ ഉയര്‍ന്ന പ്രതിഫലത്തെ കുറിച്ച് വിജയ് ബാബു

സുരേഷ് ഗോപിയെ കുറിച്ചും താരം സംസാരിച്ചു. തന്റെ ജീവിതത്തില്‍ സുരേഷേട്ടനും വലിയ പങ്കുണ്ട്. അദ്ദേഹം തന്റെ വളര്‍ച്ചയില്‍ വലിയ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കമല്‍ഹാസനും അതുപോലെ തന്നെയായിരുന്നുവെന്നും അഭിരാമി പറയുന്നു.

Advertisement