ആ സിനിമയില്‍ എനിക്ക് വിശ്വാസമില്ലായിരുന്നു; പൊട്ടിത്തെറിച്ച് ഫഹദ് ഫാസില്‍

25

മണിരത്‌നത്തിന്റെ സിനിമ ചെക്ക ചിവന്ത വാനത്തില്‍ നിന്ന് ഫഹദ് പിന്മാറിയത് വലിയ വാര്‍ത്തയായിരുന്നു. ഡേറ്റിലെ അനിശ്ചിതത്വമാണ് പിന്മാറ്റത്തിന് പിന്നിലെ കാരണമെന്ന തരത്തിലാണ് പ്രചാരണങ്ങള്‍ നടന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് ഫഹദ് ഒന്നും വെളിപ്പെടുത്തിയിരുന്നില്ല.

Advertisements

ഇപ്പോഴിതാ ചിത്രത്തിലെ പിന്മാറ്റത്തെകുറിച്ച് പുറത്ത് വരുന്നതെല്ലാം വ്യാജപ്രചാരണങ്ങളാണെന്നും തനിക്ക് ചെക്ക ചിവന്ത വാനത്തില്‍ അഭിനയിക്കാന്‍ കഴിയാതിരുന്നത് ആ ചിത്രത്തില്‍ വിശ്വാസമില്ലാതിരുന്നതിനാലാണെന്നും ഫഹദ് വ്യക്തമാക്കുന്നു.

‘അവസാനനിമിഷം വരെ ആ സിനിമ ഞാന്‍ മനസില്‍ കാണാന്‍ ശ്രമിച്ചുനോക്കി. പക്ഷേ കഴിഞ്ഞില്ല. മനസില്‍ ഒരു സിനിമ കാണാന്‍ പറ്റാത്ത സാഹചര്യം വരുമ്പോഴാണ് വേണ്ട എന്നുവെക്കാന്‍ നിര്‍ബന്ധിതനാകുന്നത്.

എന്തുകാരണം കൊണ്ടാണ് ഞാന്‍ പിന്‍മാറിയതെന്ന് മണി സാറിന് തിരിച്ചറിയാന്‍ പറ്റുമെന്നുറപ്പാണ്. വിശ്വാസമില്ലാത്ത ഒരു സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചാല്‍ എല്ലാവര്‍ക്കും അത് ടോര്‍ച്ചറിങ് ആയി മാറും’ ഫഹദ് ഫാസില്‍ വ്യക്തമാക്കി.

Advertisement