മോഹൻലാലിന്റെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത നേര് എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ജിത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിച്ചപ്പോൾ ആ ചിത്രത്തെ പ്രേക്ഷകരും ഏറ്റെടുക്കുകയായിരുന്നു. ഇപ്പോൾ നേരിന്റെ ബോക്‌സ് ഓഫീസ് കളക്ഷനുമായി ബന്ധപ്പെട്ട പോസ്റ്ററുകളും ട്വീറ്റുകളും പുറത്തുവന്നിരിക്കുകയാണ്.
നേര് ബോക്‌സ് ഓഫീസിൽ നൂറ് കോടി നേടി എന്നതാണ് വാർത്ത. മോഹൻലാലിന്റെ ഫാൻ പേജുകളിലും പുതിയ വാൾ പോസ്റ്ററിലും ഇത് തന്നെയാണ് കുറിച്ചത്. നേരിന്റെ ഗ്രോസ് കളക്ഷനല്ല ബിസിനസ് ആണ് നൂറ് കോടിയെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ കുറിക്കുന്നു. അതായത് തിയറ്റർ, നോൺ തിയറ്റർ കളഷനുകൾ ചേർത്താണിത്. ഓഡിയോ, മ്യൂസിക്, ഒടിടി ബിസിനസുകൾ ഇവയിൽപ്പെടുന്നു.
എന്നാൽ ബിസിനസ് ആയിലും അല്ലാതെയായലും നേര് 100കോടി നേടിയോ ഇല്ലയോ എന്ന കാര്യത്തിൽ ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. നേര് അൻപത് കോടി നേടിയപ്പോൾ മോഹൻലാൽ തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി അറിയിച്ചിരുന്നു.
ഇതുവരെ 100കോടി നേടിയ കാര്യം അദ്ദേഹം അറിയിച്ചിട്ടുമില്ല. എന്തായാലും നേര് 100കോടി നേടിയോ ഇല്ലയോ എന്ന കാര്യത്തിൽ വൈകാതെ ഔദ്യോദിക വിശദീകരണം വരുമെന്നാണ് കരുതപ്പെടുന്നത്