ലിംവിംഗ് ടുഗേദറിനോട് എനിക്ക് ഒട്ടും താത്പര്യമില്ല ; തുറന്ന് പറഞ്ഞു സ്വാസിക

143

സീരിയൽ രംഗത്ത് നിന്ന് മലയാളികൾക്ക് ലഭിച്ച മികച്ച നടിയാണ് സ്വാസിക. അഭിനയത്തിന് പുറമേ അവതാരികയായും, നർത്തകിയായും സ്വാസികയെ പ്രേക്ഷകർ സ്വീകരിച്ച് കഴിഞ്ഞു. സീരിയൽ രംഗത്തിലൂടെയാണ് സ്വാസികയെ എല്ലാവരും അറിഞ്ഞ് തുടങ്ങിയത്. 

പക്ഷെ നടി അഭിനയരംഗത്തേക്ക് കടന്ന് വന്നത് സിനിമയിലൂടെയായിരുന്നു. തമിഴ് സിനിമയിലൂടെയായിരുന്നു സ്വാസികയുടെ അരങ്ങേറ്റം. അഭിനയ പ്രാധാന്യമുള്ള നിരവധി വേഷങ്ങൾ ഇതിനോടകം സ്വാസിക ചെയ്തു കഴിഞ്ഞു. സിദ്ധാർഥ് ഭരതന്റെ ചതുരം എന്ന സിനിമയിലൂടെ ടൈറ്റിൽ റോളിലും സ്വാസിക എത്തി.

Advertisements

ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് പറയുകയാണ് സ്വാസിക. തനിക്ക് വിവാഹം കഴിക്കണമെന്ന് ഭയങ്കര നിർബന്ധമാണെന്നും, തന്റെ കൂടെ ഒരാൾ വേണമെന്നത് ഭയങ്കര ഇഷ്ടമാണെന്ന് നടി പറയുന്നു. ഒരിക്കലും വിവാഹത്തെ എതിർക്കുന്ന, പേടിക്കുന്ന ആളല്ല ഞാൻ. സുഹൃത്തുക്കൾക്ക് പേടിയാണ് എന്നൊക്കെ പറയാറുണ്ട്. എന്നാൽ ഞാൻ അങ്ങനെയല്ല. എത്രയും വേഗം വിവാഹം നടക്കണമെന്നാണ് ആഗ്രഹം.

വിവാഹ കാര്യങ്ങൾ നടക്കുന്നുണ്ട്. പെണ്ണ് കാണലൊന്നും ഇല്ല. അറേഞ്ച്ഡ് മാരേജും അല്ല. ലവ് മാരേജ് ആയിരിക്കും. ലിംവിംഗ് ടുഗേദറിനോട് എനിക്ക് ഒട്ടും താത്പര്യമില്ല. അച്ഛനും അമ്മയും വിവാഹം കഴിച്ചപോലെ ട്രെഡിഷണൽ ആയിരിക്കണമെന്നാണ് ആഗ്രഹം സ്വാസിക പറയുന്നു.

 

Advertisement