ഷാജി കൈലാസിന്റെ സംവിധാനത്തിൽ മോഹൻലാൽ , മഞ്ജു വാര്യർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997,ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ആറാം തമ്പുരാൻ. ഇന്നും പ്രേക്ഷകർ ഇരുന്ന് കാണുന്ന ചിത്രങ്ങളിൽ ഒന്നാണ് ആറാം തമ്പുരാൻ. ഇതിലെ കഥാപാത്രങ്ങളുടെ പേരും പ്രേക്ഷകർക്ക് മനപാഠമാണ്.
താരനിര ഒന്നിച്ച ചിത്രത്തിൽ നടി ഉർവശിയും ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. അതെ ചിത്രത്തിലെ ആ പാട്ടിൽ എത്തിയത് ഉർവശി തന്നെ. മുഖം വ്യക്തമാക്കാതെയാണ് ഉർവശി ആറാം തമ്പുരാനിൽ അഭിനയിച്ചത്.
‘ഹരിമുരളീരവം’ എന്ന പാട്ടിന്റെ രംഗത്ത് കണ്ണുകൾ മാത്രം കാണിച്ച്, മുഖം മറച്ച് നിൽക്കുന്ന ഒരു പെൺകുട്ടിയെ കാണാറില്ലേ. മോഹൻലാൽ അടുത്തേക്ക് പോകുമ്പോൾ ഓടി മറയുന്ന ആ പെൺകുട്ടിയുടെ വേഷം ചെയ്തത് ഉർവശിയാണ്. ഇത് സംബന്ധിച്ച ചർച്ച നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. എന്നാൽ ഉൾവശിയാണോ എന്ന സംശയം നേരത്തെ പലർക്കും ഉണ്ടായിരുന്നു. ചിത്രത്തിന്റെ വിക്കിപീഡിയ ഇൻഫർമേഷനിലും ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം രഞ്ജിത്ത് ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചത്. രേവതി കലാമന്ദിറിന്റെ ബാനറിൽ സുരേഷ് കുമാർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സ്വർഗ്ഗചിത്ര ആണ്.