ഒരുകാലത്ത് മലയാള ചിത്രത്തിൽ തിളങ്ങി നിന്നിരുന്ന ജോഡികളായിരുന്നു ജയറാമും പാർവതിയും. നിരവധി ചിത്രത്തിൽ ഇവർ ഒന്നിച്ച് അഭിനയിച്ചു . ഒന്നിച്ച് അഭിനയിക്കുന്നതിനിടെയായിരുന്നു ഇരുവരും പ്രണയത്തിലായത്. ആ പ്രണയ കഥയെല്ലാം താരങ്ങൾ തന്നെ അഭിമുഖത്തിൽ വെച്ച് പറഞ്ഞിരുന്നു.
പിന്നീട് ഇവർ വിവാഹിതരാവുകയും ചെയ്തു. ഇന്ന് മാളവിക , കാളിദാസ് എന്നീ രണ്ട് മക്കളും ഇവർക്കുണ്ട് . ഇതിൽ കാളിദാസ് സിനിമയിൽ സജീവം ആണ്. മാളവിക സിനിമയിലേക്ക് ഇറങ്ങാനുള്ള തെയ്യാറെടുപ്പിലാണ്. അതേസമയം രണ്ടുപേരുടെ വിവാഹനിശ്ചയം ഈ അടുത്താണ് കഴിഞ്ഞത്.
ഇപ്പോഴിതാ പാർവതിയെക്കുറിച്ച് പറയുകയാണ് ജയറാം. ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ വ്യക്തി തന്റെ ഭാര്യയാണെന്ന് ജയറാം പറയുന്നു.
അതിനപ്പുറത്തേക്ക് ഒരാളില്ല. ഇത്രയും കാലം എന്റെ ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടോ അതെല്ലാം കണ്ടത് അശ്വതി തന്നെയാണ്. വേറൊരു ചോയ്‌സും ഇല്ല. എന്റെ മക്കളെ നന്നായി വളർത്തിയത് കൊണ്ടോ, കുടുംബം നോക്കിയത് കൊണ്ടോ അല്ല. അതിനേക്കാളുപരി മറ്റെന്തോ ഉണ്ടെന്നും ജയറാം ചൂണ്ടിക്കാട്ടി.