റിലീസിന് മുന്‍പേ റെക്കോര്‍ഡ് ഇട്ട് മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്‍

169

പ്രഖ്യാപന സമയം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന ചിത്രം എന്നത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

Advertisements

ജനുവരി 25 ന് ചിത്രം തിയറ്ററുകളിൽ എത്തു. അതേസമയം ചിത്രത്തിൻറെ ഓരോ അപ്‌ഡേറ്റും സിനിമാപ്രേമികൾ ആകാംക്ഷയോടെയാണ് ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൻറെ റിലീസ് സംബന്ധിച്ച് ഒരു പുതിയ വിവരം പുറത്തെത്തിയിരിക്കുകയാണ്.

റെക്കോർഡ് റിലീസ് ആണ് ചിത്രത്തിന് യൂറോപ്പിൽ ലഭിക്കുക. അർമേനിയ, ബെൽജിയം, ചെക്ക് റിപബ്ലിക്, ഡെൻമാർക്, എസ്റ്റോണിയ, ഫിൻലൻഡ്, ജോർജിയ, ഹംഗറി തുടങ്ങി 35 ൽ അധികം യൂറോപ്യൻ രാജ്യങ്ങളിൽ വാലിബൻ എത്തും.

മലയാളത്തിൽ നിന്ന് പാൻ ഇന്ത്യൻ ശ്രദ്ധ നേടിയിട്ടുള്ള ചിത്രമാണിത്. ഐഎംഡിബിയുടെ ഈ വർഷത്തെ ഏറ്റവും കാത്തിരിപ്പ് ഉയർത്തിയിരിക്കുന്ന ഇന്ത്യൻ സിനിമകളുടെ ലിസ്റ്റിൽ മലയാളത്തിൽ നിന്നുള്ള ഒരേയൊരു ചിത്രമാണ് വാലിബൻ. 20 ചിത്രങ്ങളുടെ ലിസ്റ്റിൽ 13-ാം സ്ഥാനത്താണ് മലൈക്കോട്ടൈ വാലിബൻ.

 

 

 

Advertisement