സുന്ദരിയും, ചെറുപ്പവും, എപ്പോഴാണ് രണ്ടാം വിവാഹമെന്ന് ചോദ്യം. നടി മീനയുടെ മറുപടി ഇങ്ങനെ

149

പതിറ്റാണ്ടുകളായി തെന്നിന്ത്യന്‍ സിനിമാലോകത്ത് തിളങ്ങി നില്‍ക്കുന്ന നടിമാരില്‍ ഒരാളാണ് മീന. തന്റെ കരിയറിന്റെ തുടക്കം മുതല്‍ ഇന്നുവരെ സിനിമയില്‍ തുടരുന്നുണ്ട് ഈ നടി. മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയായ നടിയാണ് മീന.

Advertisements

2002 ല്‍ ആയിരുന്നു മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ മരണം. ആ സങ്കടത്തില്‍ നിന്ന് ഇപ്പോള്‍ കരകയറി വരുകയാണ് മീനാ. എന്നാല്‍ ഇതിനിടെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള ചോദ്യവും പലരില്‍ നിന്നും മീന കേള്‍ക്കേണ്ടി വരുന്നു.

Also Read;ലവ് യു ലൈഫ് ലൈന്‍, ഇനിയും മുന്നോട്ട് പോകാനുണ്ട്, എട്ടാം വിവാഹവാര്‍ഷികത്തില്‍ അവിനെ ചേര്‍ത്തുപിടിച്ച് ശ്രുതി ലക്ഷ്മി , ആശംസകളുമായി ആരാധകരും

ഇപ്പോഴിതാ രണ്ടാംവിവാഹത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കുകയാണ് മീന. രണ്ടാം വിവാഹത്തെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തില്‍ മീനയ്ക്ക് ദേഷ്യം വന്നുവെങ്കിലും ക്ഷമയോടെ വ്യക്തമായ മറുപടി നല്‍കുകയായിരുന്നു താരം.

തനിക്ക് രണ്ടാം വിവാഹത്തെ കുറിച്ച് ഇപ്പോഴൊന്നും തന്നെ പറയാനില്ല. ഭാവിയില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് തനിക്ക് പറയാന്‍ കഴിയില്ലെന്നും എന്തും സംഭവിക്കാമെന്നും താന്‍ ജീവിതത്തില്‍ ഒന്നും പ്ലാന്‍ ചെയ്യാറില്ലെന്നും മീന പറയുന്നു.

Also Read:വിജയിച്ചതിനേക്കാള്‍ കൂടുതല്‍ എന്റേത് തിയ്യേറ്ററില്‍ പരാജയപ്പെട്ട സിനിമകള്‍, ടിവിയില്‍ കണ്ടപ്പോള്‍ പലരും നല്ലതാണെന്ന് പറഞ്ഞു, ജയറാം പറയുന്നു

താനൊരു വലിയ നടിയാവുമെന്ന് പോലും കരുതിയിരുന്നില്ല. ഇപ്പോള്‍ താന്‍ കൂടുതല്‍ പരിഗണന കൊടുക്കുന്നത് തന്റെ മകള്‍ക്കാണ്. അവളേക്കാള്‍ പ്രാധാന്യമേറിയതൊന്നും ഇപ്പോള്‍ തനിക്കില്ലെന്നും സിംഗിള്‍ പാരന്റിംഗ് വലിയ ബുദ്ധിമുട്ടുള്ള കാര്യമായി തോന്നുന്നില്ലെന്നും മീന പറഞ്ഞു.

Advertisement