സിനിമയില്‍ എത്തുന്നതിന് മുമ്പ് ഒത്തിരി പേരോട് അവസരം ചോദിച്ചു, ആ മെസ്സേജ് കണ്ടാല്‍ പിന്നെ മറുപടിയില്ല, ലുക്മാന്‍ പറയുന്നു

84

വളരെ ചുരുങ്ങിയ കാലം കൊണ്ട് സിനിമ ആരാധകര്‍ക്കിടയില്‍ തന്റേതായ സ്ഥാനമുണ്ടാക്കി എടുത്ത താരമാണ് ലുക്മാന്‍ അവറാന്‍. ‘സപ്തമശ്രീ തസ്‌കര’ സിനിമയിലെ ചെറിയ വേഷത്തിലൂടെയാണ് ലുക്മാന്‍ സിനിമയിലെത്തിയത്. പിന്നീട് KL 10, വള്ളീം തെറ്റി പുള്ളീം തെറ്റി, പോപ്പ്കോണ്‍, കലി, ഗോദ, സുഡാനി ഫ്രം നൈജീരിയ, c/o സൈറ ബാനു, കക്ഷി അമ്മിണിപ്പിള്ള, വൈറസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി.

lukman avaran1

Advertisements

പിന്നീട് മമ്മൂട്ടി നായകനായ ‘ഉണ്ട’യിലെ ബിജു കുമാര്‍ എന്ന കഥാപാത്രമാണ് ലുക്മാനെ ഏറെ പ്രശസ്തനാക്കിയത്. പിന്നീട് ഓപ്പറേഷന്‍ ജാവ വലിയ വിജയമായതോടെ ലുക്മാന്റെ കരിയറിലും വിജയം തുടര്‍ക്കഥയാവുകയായിരുന്നു. തല്ലുമാല, സൗദി വെള്ളക്ക, ആളങ്കം, സുലൈഖ മന്‍സില്‍ എന്നിവയാണ് ലുക്മാന്റെ ലേറ്റസ്റ്റ് ഹിറ്റുകള്‍.

Also Read:ഒത്തിരി ഇഷ്ടമുണ്ട്, പക്ഷെ നാടകം കൊണ്ട് ജീവിക്കാന്‍ പറ്റില്ല, സിനിമയിലേക്ക് ചേക്കേറിയതിനെ കുറിച്ച് ബിജു സോപാനം പറയുന്നു

ഇപ്പോഴിതാ സിനിമയെ കുറിച്ചും സിനിമാതാരങ്ങളെ കുറിച്ചും ലുക്മാന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. താന്‍ സിനിമയില്‍ എത്തുന്നതിന് മുമ്പ് ഒരുപാട് പേരോട് അവസരം ചോദിച്ചിരുന്നുവെന്നും ഇന്‍സ്റ്റഗ്രാം ആക്ടീവല്ലാത്ത സമയത്തും സിനിമാതാരങ്ങള്‍ക്ക് മെസ്സേജ് അയക്കാറുണ്ടായിരുന്നുവെന്നും വല്ലപ്പോഴുമൊക്കെ റിപ്ലൈ കിട്ടിയിരുന്നുവെന്നും ലുക്മാന്‍ പറയുന്നു.

lukman avaran2

അവരുടെ ബര്‍ത്ത്‌ഡെ ക്രിസ്തുമസ് ഓണം എന്നിവയ്‌ക്കൊക്കെയായിരുന്നു മെസ്സേജ് അയക്കാറുണ്ടായിരുന്നു. അവര്‍ റിപ്ലൈ തന്നാല്‍ താന്‍ അതില്‍ കയറി പിടിച്ച് ഷോര്‍ട് ഫിലിമൊക്കെ ചെയ്തിരുന്നുവെന്നൊക്കെ പറയാറുണ്ടെന്നും എന്തെങ്കിലും ചാന്‍സുണ്ടോയെന്നൊക്കെ ചോദിക്കുമെന്നും ലുക്ക്മാന്‍ പറയുന്നു.

Also Read:പതിവ് തെറ്റിച്ച് അര്‍ച്ചന സുശീലന്‍, ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പൊന്നോമനയെ പരിചയപ്പെടുക്കി താരം, വൈറലായി ചിത്രം

എന്നാല്‍ ചാന്‍സ് ചോദിച്ച് കഴിഞ്ഞാല്‍ പിന്നെ റിപ്ലൈ ഒന്നും ഉണ്ടാവില്ല. ഇതെല്ലാം അതിന്റെ ഭാഗമാണല്ലോ എന്നും നമ്മളുടെ ഭാഗം നോക്കുകയാണെങ്കില്‍ എങ്ങനെയെങ്കിലും സിനിമയില്‍ കയറിപ്പറ്റുക എന്നത് മാത്രമാണല്ലോ ലക്ഷ്യമെന്നും അതിന് വേണ്ടി ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്തുനോക്കുമെന്നും ലുക്മാന്‍ പറയുന്നു.

Advertisement