പിഎസ് റഫീഖ് തിരക്കഥ എഴുതിയ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയുന്ന ചലച്ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാൽ ആണ് ചിത്രത്തിലെ നായകൻ. സിനിമയുടെതായി പുറത്തുവരുന്ന വിശേഷം എല്ലാം പെട്ടന്ന് തന്നെ വൈറൽ ആവാറുണ്ട്.
ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്നത് തന്നെയാണ് മലൈക്കോട്ടൈ വാലിബന്റെ പ്രത്യേകത.
അതേസമയം ചിത്രത്തിൻറെ ദൈർഘ്യവുമായി ബന്ധപ്പെട്ട് ചില റിപ്പോർട്ടുകൾ നേരത്തെ പുറത്തെത്തിയിരുന്നു. ചിത്രത്തിന് പല കട്ടുകൾ സംവിധായകൻ ഒരുക്കുന്നുണ്ടെന്നും മുംബൈയിൽ സെൻസറിംഗ് പൂർത്തിയാക്കിയ ഹിന്ദി പതിപ്പിൻറെ ദൈർഘ്യം 2 മണിക്കൂർ 7 മിനിറ്റ് ആണെന്നുമായിരുന്നു പ്രചരണം. എന്നാൽ ഇത് അവാസ്തവമാണെന്ന റിപ്പോർട്ട് ആണ് പുതുതായി എത്തുന്നത്.
ചിത്രത്തിൻറെ നിർമ്മാതാക്കളെ ഉദ്ധരിച്ച് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ളയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ‘മലൈക്കോട്ടൈ വാലിബൻറെ ഒറിജിനൽ മലയാളം പതിപ്പ് ഇനിയും സെൻസർ ചെയ്തിട്ടില്ല. ചിത്രത്തിൻറെ ഒരു പതിപ്പും സെൻസറിംഗ് പൂർത്തീകരിച്ചിട്ടില്ലെന്നാണ് നിർമ്മാതാക്കൾ അറിയിക്കുന്നത്’.
ചിത്രത്തിൻറെ ദൈർഘ്യം 2 മണിക്കൂർ 37 മിനിറ്റ് ആയിരിക്കാമെന്നും ശ്രീധർ പിള്ള പറയുന്നു. എക്‌സിലൂടെയാണ് ശ്രീധർ പിള്ളയുടെ പോസ്റ്റ്.