വെറുതെയല്ല ഇവന്റെ പടങ്ങള്‍ നിലം തൊടാത്തത്; തന്റെ വീഡിയോ എടുത്ത ആരാധകന്റെ ഫോണ്‍ പിടിച്ചു വാങ്ങി അജിത്ത്

125

തമിഴ് താരം അജിത്തിന് ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിൽ അത്ര സജീവം ഒന്നുമല്ല അജിത്ത് . നടൻറെ വിശേഷങ്ങൾ അധികവും അദ്ദേഹത്തിൻറെ ഭാര്യയും നടിയുമായ ശാലിനിയാണ് സോഷ്യൽ മീഡിയ വഴി പങ്കുവെക്കാർ. ഇപ്പോഴിതാ നടൻറെ ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ എത്തിയിരിക്കുന്നത്. ഇതിൽ ഒരു ആരാധകൻ അജിത്തിന്റെ സമ്മതമില്ലാതെ വീഡിയോ എടുത്തതിന് പിന്നാലെ അവനിൽ നിന്ന് ഫോൺ വാങ്ങിച്ചു അജിത്ത് തന്റെ വീഡിയോ ഡിലീറ്റ് ചെയ്യുന്നതാണ് കാണാൻ കഴിയുന്നത് .

Advertisements

ഒപ്പം ആരാധകന് താക്കീതും നൽകുന്നുണ്ട് അജിത്ത്. ദുബൈ എയർപോട്ടിൽ വച്ചാണ് സംഭവമെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ഒരു വിഭാ?ഗം അജിത്തിനെ തുണച്ചെത്തിയപ്പോൾ മറ്റൊരു വിഭാഗം വൻ വിമർശനം ഉന്നയിക്കുകയാണ്. അതായത് ആരാധകർക്ക് കമന്റ് ബോക്‌സിൽ ചേരിതിരിവ് പ്രകടമാണ്.

‘ഇത്ര വലിയ തെറ്റാണോ ചെയ്തത്, ഈ നടൻമാർ എങ്ങനെ ആണ് ഉണ്ടായതു. ഇയാളുടെ സിനിമ ഈ ആരാധകർ /പ്രേക്ഷകർ കഷ്ടപ്പെട്ട് ഉണ്ടാകുന്ന പൈസ മുടക്കി തിയേറ്ററിൽ പോയി കണ്ട്, ആ പടങ്ങൾ വിജയിച്ചപ്പോൾ അല്ലെ ഇവനൊക്കെ നടനായത്, വെറുതെയല്ല ഇവന്റെ പടങ്ങൾ നിലം തൊടാത്തത്, ഇനി ഇയാളുടെ സിനിമ കാണാൻ അനുവാദം വാങ്ങണം എന്നിട്ട് കാണാം’, എന്നിങ്ങനെ പോകുന്നു വിമർശനങ്ങൾ.

 

Advertisement