മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരില്‍ ഒരാളാണ് ഇന്ന് അമൃത സുരേഷ്. 2007ല്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് അമൃത സുരേഷ് മലയാളി പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയത്.
അമൃതയെ പോലെ തന്നെ സഹോദരി അഭിരാമിയും പാട്ടിന്റെ ലോകത്തേക്ക് ചേക്കറിയിരുന്നു. ഇരുവരും ഇന്ന് സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ്. പലപ്പോഴും വിമര്‍ശനങ്ങള്‍ നേരിട്ടുവെങ്കിലും ലക്ഷക്കണക്കിന് ആരാധകരാണ് ഇരുവര്‍ക്കുമുള്ളത്.
നടന്‍ ബാലയുമായുള്ള അമൃതയുടെ വിവാഹവും വിവാഹമോചനവും ഗോപി സുന്ദറുമായുള്ള പ്രണയവുമെല്ലാം താരത്തെ വാര്‍ത്തകളില്‍ നിറച്ചിരുന്നു. അടുത്തിടെ ബാല നടത്തിയ പരാമര്‍ശം വലിയ ചര്‍ച്ചയായപ്പോള്‍ ഇതിന് തക്ക മറുപടിയുമായി അമൃതയെത്തിയതും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ മുമ്പൊരിക്കല്‍ അമൃത തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തന്റെ പാഷനായ മ്യൂസിക്കിനെ മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റില്ലെന്ന് അറിഞ്ഞപ്പോഴും ജീവിതം കരഞ്ഞ് തീര്‍ക്കാന്‍ വയ്യെന്ന് തീരുമാനിച്ചപ്പോഴുമായിരുന്നു തന്റെ ജീവിതത്തിലെ വലിയൊരു തീരുമാനം താനെടുത്തതെന്ന് അമൃത പറയുന്നു.
താന്‍ യഥാര്‍ത്ഥ ജീവിതത്തിലേക്ക് ഇറങ്ങുമ്പോള്‍ തന്റെ കൈയ്യില്‍ ആകെയുണ്ടായിരുന്നത് സീറോ ബാലന്‍സ് അക്കൗണ്ടും രണ്ട് വയസ്സായ മകളും മാത്രമായിരുന്നുവെന്നും ആദ്യമൊക്കെ താന്‍ മിണ്ടാതെയിരുന്നുവെന്നും പിന്നെ കുറച്ചൊക്കെ പ്രതികരിക്കാന്‍ തുടങ്ങിയപ്പോള്‍ താന്‍ അഹങ്കാരിയായി എന്നും അമൃത പറയുന്നു.
ഫാമിലി മാത്രമായിരുന്നു തനിക്കൊപ്പമുണ്ടായിരുന്നതെന്നും എന്താണ് ചെയ്യേണ്ടതെന്നറിയാതെ മുന്നോട്ട് പോയ ദിവസങ്ങളായിരുന്നു അതെന്നും ഒരു സ്‌പെല്ലിങ് കറക്ഷനാണ് തന്റെ ജീവിതം മാറ്റിയതെന്നും how എന്നതിന് പകരം who എന്ന് ചിന്തിക്കാന്‍ തുടങ്ങിയപ്പോള്‍ താന്‍ ശക്തയായ സ്ത്രീയായി മാറിയെന്നും അമൃത പറയുന്നു.