തെന്നിന്ത്യന്‍ സിനിമാ രംഗത്ത് ഏറെ വിവാദങ്ങള്‍ സ്യഷ്ടിച്ച താരമാണ് നടിയും ബിഗ്‌ബോസ് താരവുമായ വനിത വിജയകുമാര്‍. പലപ്പോഴും ഈ താരത്തിന്റെ പേര് വാര്‍ത്തകളില്‍ നിറയാറുണ്ട്. തന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞും വനിത എത്താറുണ്ട്.
സിനിമാ താരങ്ങളായ പ്രീത വിജയകുമാര്‍, അരുണ്‍, ശ്രീദേവി എന്നിവരാണ് വനിതയുടെ സഹോദരങ്ങള്‍. അരുണ്‍ വിജയകുമാര്‍ വനിതയുടെ അര്‍ധ സഹോദരനാണ്. വിജയകുമാറിന്റെ മുന്‍ ഭാര്യയില്‍ പിറന്ന മകനാണ് അരുണ്‍. രണ്ട് ഭാര്യമാരാണ് വിജയകുമാറിനുണ്ടായിരുന്നത്. മുത്തുക്കണ്ണ് എന്നാണ് ആദ്യ ഭാര്യയുടെ പേര്.
ഈ ബന്ധത്തില്‍ പിറന്ന മക്കളാണ് അരുണ്‍, കവിത, അനിത എന്നിവര്‍. രണ്ടാം ഭാര്യ മഞ്ജുളയില്‍ പിറന്നവരാണ് വനിതയും പ്രീതയും ശ്രീദേവിയും. വനിത മൂന്ന് വിവാഹം ചെയ്തിരുന്നു. മൂന്നും വിവാഹമോചനങ്ങളിലെത്തുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ അമ്മയുടെ മരണവുമായി ബന്ധപ്പെട്ട് വനിത പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ശ്രദ്ധനേടുന്നത്. അമ്മ മരിച്ച വിവരം അറിഞ്ഞപ്പോള്‍ താന്‍ വളരെ നന്നായി ഒരുങ്ങിയതിന് ശേഷമാണ് അമ്മയുടെ മൃതദേഹം കാണാനായി പോയതെന്ന് വനിത പറയുന്നു.
തന്നെ ലിപ്സ്റ്റിക് ഇടാന്‍ എപ്പോഴും നിര്‍ബന്ധിക്കുന്നത് മമ്മിയായിരുന്നു. മമ്മിക്ക് ചുവപ്പ് ലിപ്സ്റ്റിക് വളരെ ഇഷ്ടമായിരുന്നുവെന്നും എപ്പോഴും ഇടാറുണ്ടെന്നും അതുകൊണ്ട് തന്നെ തനിക്ക് ലിപ്സ്റ്റിക് കാണുമ്പോള്‍ മമ്മിയെയാണ് ഓര്‍മ്മവരികയെന്നും വനിത പറയുന്നു.

മമ്മിയുടെ മൃതദേഹം കാണാന്‍ വെള്ള കുര്‍ത്തയും ധരിച്ച് പിങ്ക് ലിപ്റ്റിക്കും ഇട്ടായിരുന്നു താന്‍ പോയതെന്നും തനിക്ക് ആളുകള്‍ എന്ത് വിചാരിച്ചാലും ഒരു കുഴപ്പവുമില്ലെന്നും തന്നെ മമ്മി അങ്ങനെ കാണാനായിരുന്നു ഇഷ്ടപ്പെട്ടിരുന്നതെന്നും അതുകൊണ്ടാണ് അങ്ങനെ പോയതെന്നും വനിത പറഞ്ഞു.