ആരാധകർ ഏറെയുള്ള നടിയാണ് അമല പോൾ. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ വലിയൊരു സന്തോഷം ആണ് അമല പങ്കുവെച്ചത്. താൻ അമ്മയാവാൻ പോകുന്നു എന്ന സന്തോഷ വാർത്തയാണ് നടി ഷേയർ ചെയ്തത്.
നിനക്കൊപ്പം ഒന്നും ഒന്നും മൂന്നാണെന്ന് എനിക്കിപ്പോൾ അറിയാം, മറ്റേണിറ്റി ചിത്രങ്ങൾക്കൊപ്പം അമല ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പിന്നാലെ നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് എത്തുന്നത്.
അതേസമയം 2023 നവംബറിൽ ആയിരുന്നു അമല പോളിൻറെ വിവാഹം. ഗോവയിൽ ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന സൂറത്ത് സ്വദേശി ജഗത് ദേശായിയാണ് അമലയുടെ ഭർത്താവ്. സിനിമാ മേഖലയുമായി ബന്ധമൊന്നുമില്ലാത്തയാളാണ് ജഗത്. ഇവരുടെ വിവാഹ ചിത്രമെല്ലാം വൈറൽ ആയിരുന്നു.
അതേസമയം അമല പോളിൻറെ രണ്ടാം വിവാഹമാണ് ഇത്. തമിഴ് സംവിധായകൻ എ എൽ വിജയ്യുമായുള്ള വിവാഹബന്ധം 2017 ൽ വേർപെടുത്തിയിരുന്നു. സിനിമാരംഗത്തും സജീവമാണ് അമല പോൾ ഇപ്പോൾ. മലയാളത്തിലും ഹിന്ദിയിലുമായി രണ്ട് ചിത്രങ്ങളാണ് അമല പോളിൻറേതായി കഴിഞ്ഞ വർഷം പുറത്തെത്തിയത്.