എല്ലാ ബന്ധവും വിവാഹത്തിലെത്തേണ്ട കാര്യമില്ല, ശ്രീവിദ്യ എന്റെ കാമുകി തന്നെയായിരുന്നു, കമല്‍ഹാസന്‍ പറയുന്നു

691

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായിരുന്നു വിദ്യാമ്മ എന്ന് ആളുകള്‍ സ്നേഹത്തൊടെ വിളിച്ചിരുന്ന ശ്രീവിദ്യ. മണ്‍മറഞ്ഞ് പോയെങ്കിലും താരത്തെ ചുറ്റിപ്പറ്റിയുള്ള ഒരുപാട് കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇന്നും വൈറലാണ്. ശ്രീവിദ്യ വിടപറഞ്ഞിട്ട് 17 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്.

Advertisements

അത്രയും നിഷ്‌ക്കളങ്കയായ ഒരു സത്രീയായിരുന്നു അവരെന്ന് പലപ്പോഴും പലരും തുറന്ന് പറഞ്ഞിട്ടുണ്ട്. ശ്രീവിദ്യയുടെ ജീവിതത്തില്‍ നിരവധി പ്രണയ പരാജയങ്ങള്‍ ഉണ്ടായിരുന്നുവെന്നും അതിലൊന്ന് സാക്ഷാല്‍ ഉലകനായകന്‍ കമലഹാസനുമൊത്തുള്ളതാണെന്നുമൊക്കെ അക്കാലത്ത് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

Also Read:തോറ്റ് ഓടുന്ന സ്വഭാവമില്ല, എന്റെ ജീവിത കഥ ആരോടും മറച്ചുവെച്ചിട്ടില്ല, മക്കളെ വരെ പലരും എനിക്കെതിരെ ആയുധമാക്കിയിട്ടുണ്ട്, വെളിപ്പെടുത്തലുമായി മല്ലിക സുകുമാരന്‍

കമലും ശ്രീവിദ്യയും വിവാഹിതരാവാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും അതിന് മുമ്പേ തന്നെ ആ ബന്ധം വേര്‍പെട്ടിരുന്നു. 1975ല്‍ പുറത്തിറങ്ങിയ അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തിന് ശേഷമായിരുന്നു ഇരുവരും പ്രണയത്തിലായത്. എന്നാല്‍ എന്തോ കാരണം കൊണ്ട് ഇരുവരും വേര്‍പിരിയുകയായിരുന്നു. ഇരുവരും അതിന് ശേഷം തങ്ങളുടെ ബന്ധത്തെ കുറിച്ച് പരസ്യമായി തന്നെ സംസാരിച്ചിട്ടുണ്ട്.

ഇപ്പോഴിതാ മുമ്പൊരിക്കല്‍ കമല്‍ഹാസന്‍ ശ്രീവിദ്യയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ശ്രദ്ധനേടുന്നത്. ശ്രീവിദ്യ തനിക്ക് സുഹൃത്തായിരുന്നില്ലെന്നും തന്റെ കാമുകിയായിരുന്നുവെന്നും അതിലൊരു സംശയവുമില്ലെന്നും എന്നാല്‍ ആ ബന്ധം വിവാഹത്തിലെത്തിയില്ലെന്നും അത് വിവാഹത്തിലെത്തേണ്ട ആവശ്യമില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു.

Also Read:ഇരുപതോ അതിലധികമോ പ്രണയം ഉണ്ടായിട്ടുണ്ട്, ഒരു ബന്ധവും വിവാഹം വരെ എത്തിയില്ല ; ഷക്കീല

ശ്രീവിദ്യയുമായുള്ള ബന്ധത്തിന് ശേഷം ഒത്തിരി സ്ത്രീകളുമായി കമല്‍ഹാസന് അടുപ്പമുണ്ടായിരുന്നു. താരം വാണി ഗണപതിയെയാണ് വിവാഹം ചെയ്തത്. വാണി ഭാര്യയായിരിക്കെ നടി സരികയ്‌ക്കൊപ്പം കമല്‍ഹാസന്‍ ജീവിതം തുടങ്ങിയിരുന്നു. ശ്രുതി ഹാസനും അക്ഷരയും ജനിച്ചതിന് ശേഷമാണ് സരിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. ശേഷം ഗൗതമിക്കൊപ്പം ലിവിംഗ് റിലേഷനിലായിരുന്നു കമല്‍.

Advertisement