തോറ്റ് ഓടുന്ന സ്വഭാവമില്ല, എന്റെ ജീവിത കഥ ആരോടും മറച്ചുവെച്ചിട്ടില്ല, മക്കളെ വരെ പലരും എനിക്കെതിരെ ആയുധമാക്കിയിട്ടുണ്ട്, വെളിപ്പെടുത്തലുമായി മല്ലിക സുകുമാരന്‍

104

1974ല്‍ ജി അരവിന്ദന്‍ സംവിധാനം ചെയ്ത ഉത്തരായനം എന്ന സിനിമയിലൂടെയാണ് മല്ലികാ സുകുമാരന്‍ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. അറുപതിലധികം സിനിമകളില്‍ താരം എത്തിയിട്ടുണ്ട്. ഇന്ന് സോഷ്യല്‍മീഡിയയില്‍ ആരാധകരുമായി ഇടപഴകുന്ന താരമാണ് നടി മല്ലിക സുകുമാരന്‍.

Advertisements

ഏറെ നാളായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന താരം അടുത്തിടെയാണ് വീണ്ടും സിനിമയിലേയ്ക്ക് എത്തിയത്. അടുത്തിടെ പൃഥ്വിരാജിന്റെ ആയി പുറത്തിറങ്ങിയ കടുവ എന്ന സിനിമയില്‍ മല്ലികാ സുകുമാരന്റെ ശബ്ദ സാന്നിധ്യമുണ്ടായിരുന്നു.

Also Read:മാളികപ്പുറത്തെ ആ രീതിയില്‍ കാണുന്നവര്‍ എന്റെ ജയ് ഗണേഷ് തിയ്യേറ്ററില്‍ വന്ന് കാണാതിരിക്കൂ, തുറന്നടിച്ച് ഉണ്ണിമുകുന്ദന്‍

നടി സീമയ്ക്കാണ് മല്ലിക തന്റെ ശബ്ദം നല്‍കിയത്. ചിത്രം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. മികച്ച അഭിനയത്തിന് താരത്തെ തേടി നിരവധി അവാര്‍ഡുകള്‍ ഇതിനോടകം എത്തിയിട്ടുണ്ട്. പ്രായത്തെ മറികടന്നുള്ള അഭിനയവും, സംസാരവും, ആര്‍ജ്ജവ ബോധവും എല്ലാം ഇപ്പോഴുമുണ്ടെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് താരം.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ താന്‍ അനുഭവിച്ച കാര്യങ്ങളെപ്പറ്റി പറയുകയാണ് മല്ലിക. തന്റെ കഥ താന്‍ ആരോടും മറച്ചുവെച്ചിട്ടില്ലെന്നും സുകുവേട്ടനാണ് തന്റെ ജീവിതത്തെ കുറിച്ച് മക്കളോട് ഉള്‍പ്പെടെ പറഞ്ഞിട്ടുള്ളതെന്നും തനിക്ക് ജീവിതത്തില്‍ തോറ്റ് ഓടുന്ന സ്വഭാവമില്ലെന്നും മല്ലിക സുകുമാരന്‍ പറയുന്നു.

Also Read:21 വയസ്സ് വരെ ആ ബന്ധം ഉണ്ടായിരുന്നു, പിന്നീട് പറയാതെ ഞങ്ങള്‍ പിരിഞ്ഞു; ശാലിനിയുടെ സഹോദരന്‍ റിച്ചാര്‍ഡുമായുള്ള പ്രണയത്തെ കുറിച്ച് ഷക്കീല

പലരും തന്നെ ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.പല കാര്യങ്ങളും പറഞ്ഞ് തന്നെ തളര്‍ത്താന്‍ നോക്കിയിട്ടുണ്ടെന്നും തന്റെ മക്കളെ വരെ പലപ്പോഴും ആയുധമാക്കിയിട്ടുണ്ടെന്നും തനിക്ക് സുകുവേട്ടന്‍ പല കാര്യങ്ങളും പഠിപ്പിച്ച് തന്നിട്ടുണ്ടെന്നും അതുകൊണ്ട് ഒന്നിലും ചാടിക്കേറി പ്രതികരിക്കാന്‍ നില്‍ക്കാറില്ലെന്നും താരം പറയുന്നു.

Advertisement