മലയാളികൾക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത നടിയാണ് ഷക്കീല. 90 കളിൽ മലയാള സിനിമ വ്യവസായത്തിൽ ഏറ്റവും മുൻപന്തിയിൽ നിന്നിരുന്ന താരം ആരാണെന്ന് ചോദിച്ചാൽ അതിന് ഷക്കീല എന്ന് മറുപടി പറയേണ്ടി വരും.
സൂപ്പർസ്റ്റാറുകൾ വരെ ഷക്കീലയുടെ സിനിമകളെ ഭയന്നിരുന്നായി പലപ്പോഴായി പലരും പറഞ്ഞിട്ടുണ്ട്. ഏറ്റവും കൂടുതൽ കളക്ഷൻസ് സ്വന്തമാക്കുവാൻ താരത്തിന്റെ ചിത്രങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. കടക്കെണിയിലായ പല നിർമ്മാതാക്കൾക്കും ആശ്വാസമായത് ഷക്കീല സിനിമകളാണ്.
ഈ അടുത്ത് തന്റെ പ്രണയത്തെ കുറിച്ചെല്ലാം ഷക്കീല തുറന്ന് പറഞ്ഞിരുന്നു.
ജീവിതത്തിൽ ഇരുപതോ അതിലധികമോ പ്രണയം സംഭവിച്ചിട്ടുണ്ടെന്ന് നടി പറയുന്നു. ഒരു ദിവസവും മൂന്ന് മാസവും ആയുസുള്ള പ്രണയം വരെ അതിൽ ഉണ്ടായിട്ടുണ്ട്.
പ്രണയം തകരുമ്പോൾ വേദനയുണ്ടാവില്ല എന്നൊന്നും പറയാൻ പറ്റില്ലെന്ന് പറഞ്ഞ ഷക്കീല, തന്റെ പ്രണയം തകർന്നതിന് പിന്നാലെ ഒരുപാട് കരഞ്ഞിട്ടുണ്ടെന്നും, അവരെ വിളിച്ച് ശല്യം ചെയ്യ്തിട്ടുണ്ടെന്നും, പറയുന്നു. എന്നാൽ പ്രണയം തകർന്ന് ഒരിക്കൽ പോലും ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടില്ല.
ടൈം പൈസിന് വേണ്ടി ഒരു പ്രണയവും ഉണ്ടായിട്ടില്ല. വിവാഹം ചെയ്യാൻ വേണ്ടി തന്നെയാണ് ഓരോ പ്രണയവും സംഭവിയ്ക്കുന്നത്. പക്ഷെ ഒരു ബന്ധവും അവിടെ വരെ എത്തില്ല. തലവര നന്നാവണം. കല്യാണം കഴിച്ച് കുട്ടികളൊക്കെയായി ജീവിക്കണം എന്ന് എല്ലാവരെയും പോലെ ഞാനും ആഗ്രഹിച്ചിട്ടുണ്ട്. പക്ഷെ പിന്നീട് അത് എനിക്ക് സെറ്റാവില്ല എന്ന് എനിക്ക് തന്നെ ബോധ്യമായി ഷക്കീല പറഞ്ഞു.