വീണ്ടും അമ്പരപ്പിച്ച് മമ്മൂട്ടി, ഒറ്റവാക്കിൽ ഇതാണ് സിനിമാപ്രേമികൾക്ക് കാതൽ, ദ് കോർ എന്ന ചിത്രത്തെ കുറിച്ച് പറയാനുള്ളത്. അടുത്തകാലത്തായി പ്രമേയ വൈവിധ്യങ്ങൾ കൊണ്ട് സിനിമയെ ഞെട്ടിക്കുകയാണ് മമ്മൂട്ടിയും മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷൻ ഹൗസും. ഇത്തരത്തിൽ സമീപകാലത്ത് ഇറങ്ങിയ വ്യത്യസ്തമായ പ്രമേയങ്ങൾ കൊണ്ട് സമ്പന്നമായ ചിത്രമൊരുക്കിയ അതേ രീതി തന്നെയാണ് കാതൽ എന്ന സിനിമയേയും മമ്മൂട്ടിയും ജിയോ ബേബിയും സമീപിച്ചിരിക്കുന്നത്.
ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സിനിമ പോലെ തന്നെ പ്രമേയം കാതലായ സ്ലോ പേയ്സ്ഡ് ആയ സിനിമയാണ് കാതൽ. ഈ വർഷത്തെ മികച്ചൊരു ചലച്ചിത്രമാണ് കാതൽ എന്നാണ് സിനിമ കണ്ട ഓരോരുത്തരുടേും പ്രതികരണം. തൊട്ടാൽ പൊള്ളുന്ന ഒരു വിഷയത്തെ മെഗാസ്റ്റാർ താരപദവികൾ അഴിച്ചുവച്ച് മുഖ്യകഥാപാത്രമായി തന്നെ വന്ന് പറയാൻ മമ്മൂട്ടി കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുകയാണ് ആരാധകരെല്ലാം.
അതേസമയം, മമ്മൂട്ടിയുടെ കഥാപാത്രത്തെ പോലെ തന്നെ ഏറെ പ്രധാനപ്പെട്ടതായിരുന്നു ജ്യോതികയുടെയും കഥാപാത്രം. മമ്മൂട്ടിയുടെ നായികയായ ഓമന എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ കേരളത്തിനകത്തും പുറത്തും പ്രശംസ നേടിയ ചിത്രം രാജ്യാന്തര തലത്തിലും പ്രശംസിക്കപ്പെടുകയാണ്. നവംബർ 23ന് റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ പ്രമേയത്തേയും സിനിമയുടെ ഒഴുക്കിനേയും പ്രശംസിച്ചുകൊണ്ട് ദ ന്യൂയോർക്ക് ടൈംസ് രംഗത്തെത്തിയിരിക്കുകയാണ്.
ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയത്തേയും ഈ മാധ്യമത്തിലൂടെ വാഴ്ത്തുന്നുണ്ട്. ‘പാട്ടും നൃത്തവുമില്ലാത്ത ഇന്ത്യൻ സിനിമ. പ്രണയിതാക്കൾ ഒരു വാക്കുപോലും പങ്കിടുന്നില്ല, അവരുടെ പ്രധാന ഇടപെടൽ മൺസൂൺ മഴയിൽ പരസ്പരം നോക്കുന്ന ക്ഷണികമായ നിമിഷമാണ്. കാർ ചേസുകളും സ്റ്റണ്ടുകളുമില്ല. ദുർബലരായ പുരുഷന്മാർ. അവർ കരയുകയും ചെയ്യുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് ദ ന്യൂയോർക്ക് ടൈംസ് കാതൽ ദി കോറിനെ കുറിച്ചുള്ള വാർത്ത തുടങ്ങുന്നത്.
സിനിമ തിയേറ്ററിൽ വലിയ വിജയമാവുകയും നിരൂപക പ്രശംസ നേടുകയും ചെയ്തു. മാത്യു ദേവസി എന്ന കഥാപാത്രമായ് മെഗാസ്റ്റാർ മമ്മൂട്ടി എത്തിയ കാതൽ ദി കോർൽ മാത്യുവിന്റെ പങ്കാളിയായ ഓമനയെയാണ് ജ്യോതിക അവതരിപ്പിച്ചത്.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിച്ച ഈ ചിത്രം ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് വിതരണത്തിനെത്തിച്ചത്. ചിത്രത്തിന്റെ ഛായാഗ്രഹണം: സാലു കെ തോമസ്, ചിത്രസംയോജനം: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ, ഗാനരചന: അൻവർ അലി, ജാക്വിലിൻ മാത്യു, കലാസംവിധാനം: ഷാജി നടുവിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ്. ജോർജ്, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിങ്.
പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, സൗണ്ട് ഡിസൈൻ: ടോണി ബാബു, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, കോ ഡയറക്ടർ: അഖിൽ ആനന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മാർട്ടിൻ എൻ. ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: അസ്ലാം പുല്ലേപ്പടി, സ്റ്റിൽസ്: ലെബിസൺ ഗോപി, ഓവർസീസ് വിതരണം ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിങ് വിഷ്ണു സുഗതൻ, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പി.ആർ.ഒ: ശബരി.ു>