ബിഗ് ബോസ് താരം ശാലിനി വീണ്ടും വിവാഹിതയായി; സന്തോഷം പങ്കുവെച്ച് താരം

118

മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ശാലിനി നായർ. ഷോയിലെ ബാലാമണി എന്നാണ് ശാലിനിയെ പ്രേക്ഷകർ വിളിച്ചിരുന്നത്. ചെറിയ ഒരു പ്രശ്‌നം വരുമ്പോഴേക്കും തളർന്നുപോകുന്നു ഒരു സ്വഭാവക്കാരി ആയിരുന്നു ശാലിനി. ഇതുകൊണ്ടുതന്നെ ധാരാളം കുത്ത് വാക്കുകളും വിമർശനങ്ങളും കേൾക്കേണ്ടിവന്നു ശാലിനി.

Advertisements

അധികം വൈകാതെ തന്നെ ഷോയിൽ നിന്ന് പുറത്തിറങ്ങുകയും ചെയ്തു ശാലിനി. എന്നാൽ റിയൽ ലൈഫിൽ ഒരു പോരാളി തന്നെയാണ് ശാലിനി. ആദ്യ വിവാഹവും പരാജയവും തുടർന്നുള്ള ബന്ധുക്കളുടെയും നാട്ടുകാരുടെയും വിമർശനം ഇതിൻറെ മുന്നിലെല്ലാം പതറാതെ പിടിച്ചു നിന്നിട്ടുണ്ട് ശാലിനി. എന്നിട്ട് പോലും എന്തുകൊണ്ട് ശാലിനിക്ക് ബിഗ് ബോസിൽ തുടരാൻ കഴിഞ്ഞില്ല എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.

also read
ഞാന്‍ ഇത്രയും കഠിനാധ്വാനിയായതില്‍ കാരണക്കാരി എന്റെ അമ്മ ; ലിസിയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ച് കല്യാണി പ്രിയദര്‍ശന്‍
ഷോയിൽ നിന്ന് പുറത്തു വന്നശേഷം സോഷ്യൽ മീഡിയയിലും സജീവമാവുകയായിരുന്നു ഈ താരം. ഇപ്പോഴിതാ ഒരു സന്തോഷവാർത്ത പങ്കുവെച്ചാണ് താരം എത്തിയിരിക്കുന്നത്. തൻറെ രണ്ടാം വിവാഹം കഴിഞ്ഞു എന്ന സന്തോഷമാണ് ഈ താരം പങ്കുവെച്ചത്.

‘എന്തെഴുതണമെന്നറിയാതെ വിരലുകൾ നിശ്ചലമാവുന്ന നിമിഷം വിറക്കുന്ന കൈകളോടെ, നെഞ്ചിടിപ്പോടെ ഉള്ളകം നിറയുന്ന നിമിഷം പ്രിയപ്പെട്ടവരിലേക്ക് പങ്കുവെക്കുകയാണ്.. സമൂഹത്തിന് മുന്നിൽ ഒരിക്കൽ ചോദ്യചിഹ്നമായവൾക്ക്, അവളിൽ മാത്രം പ്രതീക്ഷയർപ്പിച്ചു ജീവിക്കുന്ന കുഞ്ഞിന്, താങ്ങായി ഇന്നോളം കൂടെയുണ്ടായ കുടുംബത്തിന്, മുന്നോട്ടുള്ള ജീവിതത്തിൽ കരുതലായി കരുത്തായി ഒരാൾ കൂട്ട് വരികയാണ്.. ദിലീപേട്ടൻ ഞാൻ വിവാഹിതയായിരിക്കുന്നു.. സ്‌നേഹം പങ്കുവെച്ച എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു..’, ചിത്രത്തിനൊപ്പം ശാലിനി നായർ കുറിച്ചു.

Advertisement