‘മജീഷ്യൻ!, ഇതല്ലാതെ മറ്റൊരു വാക്കില്ല മോഹൻലാലിനെ വിശേഷിപ്പിക്കാൻ’; ആരാധകരുടെ കൂട്ടത്തിലേക്ക് അരവിന്ദ് സ്വാമിയും

77

തമിഴ് സിനിമയിൽ മാത്രമല്ല മലയാളത്തിലും നായകനായി ഒരുകാലത്ത് കത്തിനിന്ന താരമായിരുന്നു അരവിന്ദ് സ്വാമി. മോഡലിംഗിലൂടെയായാണ് അദ്ദേഹം സിനിമയിലേക്കെത്തിയത്. മണിരത്നത്തിന്റെ സംവിധാനത്തിൽ വിശ്വവിഖ്യാത അഭിനേതാക്കളായ സാക്ഷാൽ മമ്മൂട്ടിക്കും രജനികാന്തിനും നേർക്കുനേർ നിന്ന് അഭിനയിക്കുന്ന താരമായിട്ടായിരുന്നു അരവിന്ദ് സ്വാമിയുടെ അരങ്ങേറ്റം.

റോജയിലൂടെ റൊമാന്റിക് താരമായി മാറിയ അരവിന്ദ് സ്വാമി ബോംബൈ, മിൻസാരക്കനവ്, തനി ഒരുവൻ, ധ്രുവ, ബോഗൻ, ചെക്ക ചിവന്ത വാനം, തലൈവി തുടങ്ങിയ സിനിമകളിലെല്ലാം അഭിനയ മികവ് കാണിച്ചിരുന്നു. കൂടാതെ, മൗനം, ഡാഡി, ദേവരാഗം തുടങ്ങിയ മലയാള ചിത്രങ്ങളിലും അരവിന്ദ് സ്വാമി അഭിനയിച്ചിരുന്നു. ബോളിവുഡിലും സാന്നിധ്യം അറിയിച്ച അദ്ദേഹം അവതാരകനായും ശ്രദ്ധ നേടിയിരുന്നു.

Advertisements

ഇടക്കാലത്ത് അപകടത്തെ തുടർന്ന് അഭിനയത്തിന് നീണ്ട ഇടവേള നൽകിയ സ്വാമി ജയം രാജയുടെ സംവിധാനത്തിൽ സിദ്ധാർഥ് അഭിമന്യൂ എന്ന അനശ്വര വില്ലൻ കഥാപാത്രമായിട്ടായിരുന്നു തമിഴിലേക്ക് തിരികെ വന്നത്.

ALSO READ- നാലം വയസിൽ അമ്മയെ നഷ്ടമായി, 20 വർഷം അന്തിയുറങ്ങിയത് കടകളിൽ; ഒടുവിൽ സൂര്യയ്ക്ക് തണലൊരുക്കിയത് കെബി ഗണേഷ് കുമാർ

ഇതേപോലെ മലയാളത്തിലെ സൂപ്പർതാരമാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ അഭിനയ മികവിനെ വെല്ലുന്ന മറ്റൊറു താരമുണ്ടോ എന്ന് സംശയമാണ്. ഇന്ത്യൻ സിനിമയിൽ തന്നെ ലെജൻഡറി ആക്ടറാണ് മോഹൻലാൽ. അദ്ദേഹത്തിന് സിനിമാ താരങ്ങൾക്കിടയിൽ തന്നെ ആരാധകരുണ്ട്. ഇപ്പോഴിതാ അരവിന്ദ് സ്വാമി മോഹൻലാലിനെ കുറിച്ച് മുൻപ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

താനെടുക്കുന്ന ഒരു പുസ്തകത്തിന്റെയും ടൈറ്റിൽ ആർക്കാണ് ചേരുക എന്ന് അരവിന്ദ് സ്വാമി പറയണം എന്നായിരുന്നു അവതാരക അദ്ദേഹത്തോടെ ആവശ്യപ്പെട്ടത്. ദ മജിഷ്യൻ എന്ന പുസ്തകമായിരുന്നു ആദ്യം അവതാരക എടുത്തത്. സെലിബ്രിറ്റിയോ അല്ലാത്തതോ ആയ സുഹൃത്തുക്കളിൽ ടൈറ്റിൽ ആർക്കാണ് ചേരുക എന്ന് അരവിന്ദ് സ്വാമിയോട് അവതാരക ചോദിക്കുകയാണ്.

ALSO READ- ദ മജിഷ്യന്‍ എന്നതിനെ കുറിച്ച് തനിക്ക് ഒറ്റ ചിന്തയില്‍ തോന്നിയത് മോഹന്‍ലാലിനെ ആണ് ; അരവിന്ദ് സ്വാമി

ഈ സമയത്ത് ‘മോഹൻലാൽ’ എന്നായിരുന്നു ആലോചിക്കുക പോലും ചെയ്യാതെ താരം മറുപടി നൽകിയത്. അദ്ദേഹത്തിന്റെ പ്രതിഭയുടെ വലിയ ആരാധകനാണ് താൻ എന്ന് അരവിന്ദ് സ്വാമി വ്യക്തമാക്കി.

ഒരു നടനെന്ന നിലയിൽ ചില രംഗങ്ങളിൽ അദ്ദേഹം റിയാക്റ്റ് ചെയ്യുന്ന വിധം ഒരു മാജിക് കഴിവുള്ളത് പോലെയാണെന്നും ഒഴുക്കുണ്ടാകും എന്നും അരവിന്ദ് സ്വാമി പ്രശംസിക്കുന്നു.ദ മജിഷ്യൻ എന്നതിനെ കുറിച്ച് തനിക്ക് ഒറ്റ ചിന്തയിൽ തോന്നിയത് മോഹൻലാലിനെ ആണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് അരവിന്ദ് സ്വാമി.

അതേസമയം, സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രം നേര് നടൻ എന്ന നിലയിൽ മോഹൻലാലിന് മികച്ച സാധ്യതകളുള്ള ഒന്നാണ്. വിജയമോഹൻ എന്ന വക്കീൽ കഥാപാത്രമായിട്ടാണ് ചിത്രത്തിൽ മോഹൻലാൽ എത്തിയത്. ആത്മവിശ്വാസം ഒട്ടുമില്ലാത്ത വിജയമോഹനെന്ന കഥാപാത്രം ചിത്രത്തിൽ പിന്നീട് വിജയത്തിലേക്ക് എത്തുന്നതാണ് നേരിലെ പ്രമേയം.

Advertisement