അക്കാര്യം ചക്കിയാണ് വീട്ടില്‍ ചോര്‍ത്തിയത്, ഞാന്‍ പറയുന്നതിന് മുമ്പേ അവള്‍ കാര്യങ്ങള്‍ കണ്ടുപിടിച്ചിരുന്നു, വെളിപ്പെടുത്തലുമായി കാളിദാസ് ജയറാം

174

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട മാതൃകാ താരദമ്പതികള്‍ ആണ് നടന്‍ ജയറാമും ഭാര്യയും മുന്‍കാല നായികാ നടിയായ പാര്‍വ്വതിയും. താന്‍ സിനിമയില്‍ സൂപ്പര്‍ നായികയായി തിളങ്ങി നില്‍ക്കുമ്പോള്‍ ആയിരുന്നു പാര്‍വ്വതി അന്ന് യുവതാരമായിരുന്ന ജയറാമിനെ പ്രണയിച്ചതും വിവാഹം കഴിച്ചതും.

Advertisements

വിവാഹ ശേഷം പാര്‍വ്വതി സിനിമാ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ്. രണ്ട് മക്കളാണ് ഇവര്‍ക്ക് ഉള്ളത് കാളിദാസും മാളവികയും. കാളിദാസ് ഇപ്പോള്‍ തെന്നിന്ത്യയിലെ അറിയപ്പെടുന്ന യുവനടന്‍ ആണ്. ബാല താരമായി സിനിമയിലേക്ക് എത്തിയ കാളിദാസ് ഇപ്പോള്‍ തമിഴകത്തിലെ തിരക്കേറിയ താരമായി മാറിയിരിക്കുക ആണ്.

Also Read:അത് വേറൊന്നും കൊണ്ടല്ല, കഷ്ടപ്പെട്ട് ജീവിക്കുന്നതിനിടെ ഇതിനൊന്നും സമയമില്ല; അഭിരാമി സുരേഷ്

കാളിദാസ് തന്റെ പ്രണയവും വെളിപ്പെടുത്തിയിരുന്നു. മോഡലായ തരിണി കലിംഗരായരാണ് കാളിദാസിന്റെ കാമുകി. തരിണിയുമായുള്ള വിവാഹനിശ്ചയം അടുത്തിടെയായിരുന്നു കഴിഞ്ഞത്. ഇപ്പോഴിതാ തരിണിയുമായുള്ള തന്റെ വീട്ടിലറിഞ്ഞതിനെ കുറിച്ച് കാളിദാസ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

താന്‍ ഇക്കാര്യം വീട്ടില്‍ പറയുന്നതിന് മുമ്പേ ചക്കി ഇക്കാര്യം കണ്ടുപിടിച്ചിരുന്നു. അപ്പോള്‍ തന്നെ വീട്ടില്‍ ചോര്‍ത്തുകയും ചെയ്തുവെന്നും താനും തരിണിയും സംസാരിച്ച് തുടങ്ങിയ കാലത്ത് താന്‍ യാത്രചെയ്തിരുന്നത് ചക്കിയുടെ കാറിലായിരുന്നുവെന്നും ബ്ലൂടുത്ത് കണക്ടഡായിരുന്നുവെന്നും കാളിദാസ് പറയുന്നു.

Also Read:ചുംബന രംഗത്തെ കുറിച്ച് എനിക്ക് ഓര്‍മ്മയില്ലായിരുന്നു, കമല്‍സാര്‍ അടുത്ത് വന്നപ്പോള്‍ ജീവന്‍പോകുന്നത് പോലെ തോന്നി, മീന പറയുന്നു

ഒരിക്കല്‍ താനും ചക്കിയും പോകുമ്പോള്‍ തരിണിയുടെ കോള്‍ വന്നു. തങ്ങളുടെ സംസാരം ചക്കി കേട്ടുവെന്നും പക്ഷേ അന്നൊന്നും പറഞ്ഞില്ലെന്നും വിക്രം ഷോ കാണാന്‍ പോയപ്പോള്‍ തന്റെയും തരിണിയുടെയും കുടുംബം ഒന്നിച്ചുണ്ടായിരുന്നുവെന്നും അടുത്ത ദിവസം താന്‍ തനിക്ക് ഒരാളെ ഇഷ്ടമാണെന്ന് വീട്ടില്‍ പറഞ്ഞുവെന്നും കാളിദാസ് പറയുന്നു.

അപ്പോള്‍ തരിണിയല്ലേ എന്ന് അമ്മ ഇങ്ങോട്ട് ചോദിച്ചു. ചക്കിയായിരുന്നു വീട്ടില്‍ അക്കാര്യം പറഞ്ഞതെന്നും പിന്നെ തരിണിയുടെ വീട്ടിലും അറിയിച്ചപ്പോള്‍ അവര്‍ക്കും സമ്മതമായി എന്നും കാളിദാസ് പറയുന്നു.

Advertisement