പ്രൊപ്പോസ് ചെയ്തപ്പോള്‍ ഹരിത നോ പറഞ്ഞു, ഒടുവില്‍ പ്രണയത്തിലേക്ക് എത്തിയത് ഇങ്ങനെ, പ്രണയവിവാഹത്തെ കുറിച്ച് മനസ്സുതുറന്ന് ഹരിതയും വിനായകും

66

മലയാള സീരിയല്‍ പ്രേമികളുടെ ഇഷ്ടനടിമാരില്‍ ഒരാളാണ് ഹരിത ജി നായര്‍. ശ്യാമാംബരം എന്ന സീരിയലിലെ നായികാവേഷം അവതരിപ്പിച്ച ഹരിതയ്ക്ക് ഇന്ന് ആരാധകരും ഏറെയാണ്. താരം നേര് എന്ന ഹിറ്റ് ചിത്രത്തിലും പ്രധാനവേഷം അവതരിപ്പിച്ചിട്ടുണ്ട്.

Advertisements

വക്കീലായിട്ടാണ് ഹരിത നേരില്‍ എത്തിയത്. സ്‌ക്രീനില്‍ നിറസാന്നിധ്യമായിരുന്നു ഹരിത. ഹരിതയുടെ കഥാപാത്രവും ഏറെ ശ്രദ്ധനേടിയിരുന്നു. ഇതേസിനിമയില്‍ ഹരിതയുടെ ഭര്‍ത്താവ് വിനായകും എഡിറ്ററായി ജോലി ചെയ്തിരുന്നു.

Also Read:നല്ല സിനിമയ്ക്ക് പ്രേക്ഷകരുണ്ടാവുമെന്ന് നേര് തെളിയിക്കുന്നു, ഇനിയും ഇതുപോലുള്ള നല്ല സിനിമകളുണ്ടാവട്ടെ, നേരിന്റെ വിജയത്തില്‍ പ്രതികരിച്ച് മോഹന്‍ലാല്‍

അടുത്തിടെയായിരുന്നു ഹരിതയുടെ വിവാഹം. പ്രണയവിവാഹമായിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തങ്ങളുടെ പ്രണയത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് താരം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ തങ്ങള്‍ നല്ല ഫ്രണ്ട്‌സായിരുന്നുവെന്നും താനാണ് ഹരിതയെ പ്രൊപ്പോസ് ചെയ്തതെന്നും ഭര്‍ത്താവ് വിനായക് പറയുന്നു.

പറ്റില്ലെന്നായിരുന്നു അന്ന് അവളുടെ മറുപടി. അവള്‍ തന്നെ അങ്ങനെ കണ്ടിരുന്നില്ലെന്നും പിന്നെ കറങ്ങി കറങ്ങി അങ്ങനെയായി എന്നും വിനായക് പറയുന്നു. തങ്ങള്‍ തമ്മില്‍ പതിനഞ്ച് വര്‍ഷത്തെ പരിചയത്തിനൊടുവിലായിരുന്നു വിവാഹമെന്നും ഹരിത കൂട്ടിച്ചേര്‍ത്തു.

Also Read:ചേട്ടാ, എന്നോടല്ല, അക്കാര്യം പോയി എമ്പുരാന്റെ ഡയറക്ടറോട് ചോദിക്കണം, മാധ്യമപ്രവര്‍ത്തകര്‍ക്ക് കിടിലന്‍ മറുപടിയുമായി സുപ്രിയ പൃഥ്വിരാജ്

വിവാഹത്തിനായി 15 ദിവസത്തോളം തങ്ങള്‍ക്ക് രണ്ടാള്‍ക്കും ലീവ് കിട്ടിയിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് മൂന്നാമത്തെ ദിവസം വിനായകും നാലാമത്തെ ദിവസം താനും ജോലിക്ക് പോയി എന്നും ഹരിത കൂട്ടിച്ചേര്‍ത്തു.

Advertisement