അതുകൊണ്ട് മാത്രമാണ് ഞാന്‍ നേര് സിനിമ ചെയ്തത്; തുറന്ന് പറഞ്ഞ് പ്രിയാമണി

147

വേറിട്ട കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള നടിയാണ് പ്രിയാമണി. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷാചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ഈ താരം. പ്രിയാമണിയുടെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത മലയാള ചിത്രമാണ് നേര്. മോഹൻലാൽ ചിത്രം വിജയിച്ചു എന്ന് തന്നെ പറയാം.

Advertisements

ഇപ്പോൾ താൻ നേര് എന്ന സിനിമ ഏറ്റെടുക്കാനുണ്ടായ കാരണത്തെ കുറിച്ച് ആണ് പ്രിയാമണി പറയുന്നത്. തന്നെ സംബന്ധിച്ച് ഏതെങ്കിലും ഒരു തരത്തിൽ തന്നെ കഥാപാത്രം സ്വാധീനിക്കണം എന്ന് നടി പറയുന്നു, എന്നാലെ ആ സിനിമ താൻ തിരഞ്ഞെടുക്കുള്ളു എന്നും താരം പറയുന്നു.

ഒറുപാട് കഥകൾ വരുന്നുണ്ട്, പക്ഷെ എന്റെ ഡിമാന്റ് ഇതാണ്, കഥയിൽ ആ കഥാപാത്രത്തിന് എന്ത് പ്രധാന്യം എന്ന ചോദ്യത്തിന് ഉത്തരമുണ്ടായിരിക്കണം. എന്നെ സ്വാധീനിക്കാൻ കഴിയുന്ന ഏത് ചെറിയ റോൾ ആണെങ്കിലും ഞാൻ ചെയ്യും പ്രിയാമണി പറഞ്ഞു.

ജീത്തു ജോസഫ് സാറിന്റെ ഡയറക്ഷനിലുള്ള ഒരു സിനിമ ചെയ്യണം എന്നത് എന്റെ ആഗ്രഹം ആയിരുന്നു. അത് ചെയ്യും എന്നും ഞാൻ തീരുമാനിച്ചിരുന്നു. ഒരിക്കൽ, ഞാൻ അഭിനയിക്കുന്ന തമിഴ് സിനിമ മീന മാഡം വഴി ജീത്തു ജോസഫ് സാറിലെത്തി. അദ്ദേഹം ആ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു. അത് കണ്ട് ഞാൻ അദ്ദേഹത്തിന് നന്ദി പറഞ്ഞ് പോസ്റ്റ് റീ പോസ്റ്റ് ചെയ്തു.

also read
ആ ഭാഗം ഷൂട്ട് ചെയ്തതിന് പിന്നാലെ ശാന്തിച്ചേച്ചിയെ കെട്ടിപ്പിടിച്ച് നിന്നു, സാറ എന്നെ പിന്തുടരുന്നുണ്ടായിരുന്നു, അനശ്വര രാജന്‍ പറയുന്നു
കുറച്ച് കഴിഞ്ഞപ്പോൾ ഇൻബോക്സിൽ എനിക്ക് ജീത്തു സാറിന്റെ മെസേജ് വന്നു. ഞാൻ ജീത്തു ജോസഫ്, സംവിധായകനാണ് എന്ന് പറഞ്ഞിട്ട്. അദ്ദേഹത്തിന്റെ നമ്പർ തന്നിട്ട് ഉടനെ വിളിക്കാനും ആവശ്യപ്പെട്ടു. വിളിച്ചപ്പോഴാണ് നേര് എന്ന സിനിമ ചെയ്യാൻ പോകുന്നതിനെ കുറിച്ച് പറഞ്ഞതും അതിലൊരു റോൾ ചെയ്യാമോ എന്ന് ചോദിച്ചതും. ഒരു ദിവസത്തെ സമയം തരൂ സർ, എങ്ങനെയെങ്കിലും ഞാൻ ചെയ്തിരിക്കും എന്ന് അദ്ദേഹത്തോട് പറഞ്ഞെന്ന് താരം പറഞ്ഞു.

അപ്പോൾ ഞാൻ തെലുങ്ക് , തമിഴ് ചിത്രങ്ങളുമായി തിരക്കിലായിരുന്നു . എന്റെ മാനേജരെ വിളിച്ച് ഡേറ്റ് എല്ലാം ഒന്ന് റീ അറേഞ്ച് ചെയ്യാനായി പറഞ്ഞു. അപ്പോൾ എങ്ങനെയെങ്കിലും നേര് ചെയ്യണം എന്ന് മാത്രമേ എനിക്കുണ്ടായിരുന്നുള്ളു പ്രിയാമണി പറഞ്ഞു.

 

 

Advertisement