ചേട്ടാ, എന്നോടല്ല, അക്കാര്യം പോയി എമ്പുരാന്റെ ഡയറക്ടറോട് ചോദിക്കണം, മാധ്യമപ്രവര്‍ത്തകര്‍ക്ക് കിടിലന്‍ മറുപടിയുമായി സുപ്രിയ പൃഥ്വിരാജ്

64

മലയാളം സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ ലൂസിഫര്‍ എന്ന സര്‍വ്വകാല ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായി ആണ് എംപുരാന്‍ എത്തുന്നത്.

Advertisements

സിനിമയുടെ അനൗണ്‍സ്മെന്റ് വീഡിയോ വലിയ രീതിയില്‍ വൈറലായിരുന്നു. ആദ്യ ഭാഗത്തിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് എമ്പുരാന്റെ ദൈര്‍ഘ്യമേറിയ അനൗണ്‍സ്മെന്റ് വീഡിയോ പുറത്തുവിട്ടത്. മോഹന്‍ലാലും പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളി ഗോപിയും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും ചേര്‍ന്നായിരുന്നു എമ്പുരാന് തുടക്കം കുറിച്ചത്.

Also Read:എന്‍ജിനിയര്‍ ഗവേഷകയും പ്രൊഡ്യൂസറും ഡിസൈനറുമാണ് വധു; ക്യാമറമാനും നടി ആന്‍ അഗസ്റ്റിന്റെ മുന്‍ ഭര്‍ത്താവുമായ ജോമോന്‍ ടി ജോണ്‍ വീണ്ടും വിവാഹിതനായി

എമ്പുരാന്‍ ലൂസിഫറിന് മുകളില്‍ നില്‍ക്കുമെന്ന് മോഹന്‍ലാലും വ്യക്തമാക്കിയിരുന്നു. മുരളിയുടെ കഥ അത്തരത്തില്‍ ഒന്ന് തന്നെയാണെന്നും പൃഥ്വിയുടെ സംവിധാനം കൂടി ചേരുമ്പോള്‍ ആ പ്രതീക്ഷ ഇരട്ടിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതാ എമ്പുരാനെ കുറിച്ച് പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയയോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. സലാര്‍ കാണാനെത്തിയപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ സുപ്രിയയോട് എമ്പുരാനെ കുറിച്ച് ചോദിച്ചത്.

Also Read:അന്നുവരെ അറിയാവുന്ന മീരയായിരുന്നില്ല അത്, ആളാകെ മാറിപ്പോയിരുന്നു, ശരിക്കും ഞെട്ടിപ്പോയി, നരേന്‍ പറയുന്നു

സലാറിനേക്കാളും വലിയ ചിത്രമായിരിക്കുമോ എമ്പുരാനെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. അക്കാര്യം നിങ്ങള്‍ എമ്പുരാന്റെ സംവിധായകനോട് ചോദിക്കണമെന്നും അല്ലെങ്കില്‍ ആന്റണി പെരുമ്പാവൂരിനോട് ചോദിക്കണമെന്നും സുപ്രിയ തെല്ലൊന്ന് ദേഷ്യത്തോടെ പറഞ്ഞു. ഇതിന്റെ വീഡിയോ ഇപ്പോള്‍ പ്രചരിക്കുകയാണ്.

Advertisement