അന്നുവരെ അറിയാവുന്ന മീരയായിരുന്നില്ല അത്, ആളാകെ മാറിപ്പോയിരുന്നു, ശരിക്കും ഞെട്ടിപ്പോയി, നരേന്‍ പറയുന്നു

99

മലയാളത്തിന്റെ ക്ലാസ്സ് സംവിധായകന്‍ എകെ ലോഹിതദാസ് കണ്ടെത്തിയ മികച്ച അഭിനേത്രി ആയിരുന്നു മീരാ ജാസ്മിന്‍. ലോഹിതദാസ് 2001ല്‍ സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേയ്ക്ക് മീരാ ജാസ്മിന്‍ കടന്നു വന്നത്. ശിവാനി എന്ന കഥാപാത്രത്തെയാണ് മീരാ ജാസ്മിന്‍ ഇതില്‍ അവതിരിപ്പിച്ചത്. ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് മീരാ ജാസ്മിന്‍ എന്ന പേരു നല്‍കിയത്.

Advertisements

അതുകഴിഞ്ഞ് ഒരു ദശാബ്ദത്തില്‍ അധികം മലയാള സിനിമയിലെ മുന്‍നിര നായികയായി തിളങ്ങിയ മീരാ ജാസ്മിന്‍ മികച്ച അഭിനേത്രിക്കുള്ള ദേശീയപുരസ്‌കാരം വരെ നേടിയിട്ടുണ്ട്. സ്വപ്നക്കൂട്, കസ്തൂരിമാന്‍, ഗ്രാമഫോണ്‍, ഒരേകടല്‍, അച്ചുവിന്റെ അമ്മ, വിനോദയാത്ര, രസതന്ത്രം, ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍, ഇന്നത്തെ ചിന്താവിഷയം തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം കണ്ടെത്തിയ ഈ നടി മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളായി മാറിയിരുന്നു.

Also Read:കൂട്ടിമുട്ടിയോ നേരും സലാറും; രണ്ടാം ദിനത്തിലെ സലാറിന്റെ കേരള ബോക്‌സോഫീസ് കണക്കുകള്‍

മലയാള സിനിമയില്‍ നിന്ന് ഒരു ചെറിയ ഇടവേള എടുത്ത മീര ഇപ്പോള്‍ വീണ്ടും സജീവമായിരിക്കുകയാണ്. സത്യന്‍ അന്തിക്കാടിന്റെ മകള്‍ എന്ന സിനിമയിലൂടെ ജയറാമിന്റെ നായികയായി നടി മടങ്ങി എത്തിയിരുന്നു. മലയാളത്തില്‍ നരേന്റെ നായികയായി ക്വീന്‍ എലിസബത്ത് എന്ന സിനിമയിലാണ് മീരയുടേതായി പുറത്തിറങ്ങാനുള്ളത്.

വര്‍ഷങ്ങള്‍ക്ക് ശേഷം നരേനും മീര ജാസ്മിനും ഒന്നിക്കുന്ന ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ മീരയെ കുറിച്ച് നരേന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ദുബായിയില്‍ വെച്ചായിരുന്നു മീരയെ കണ്ടത്.

Also Read:‘തേജസ് ഏട്ടനെ ഇതുവരെ ഭർത്താവായി കാണാൻ പറ്റിയിട്ടില്ല’! പുതിയ വൈറൽ വീഡിയോയുമായി മാളവിക കൃഷ്ണകുമാർ

അന്ന് പഴയതിലും ഒത്തിരി ഹാപ്പിയിലായിരുന്നു മീരയെന്നും തനിക്ക് മീര തന്നെയാണോ അതെന്നുവരെ തോന്നിപ്പോയിരുന്നുവെന്നും കാരണം പഴയതിലും സുന്ദരിയായിരുന്നുവെന്നും ജീവിതത്തിന്റെ മറ്റൊരു ഹാപ്പി ഫേസിലായിരുന്നു മീരയെന്നും നരേന്‍ പറയുന്നു.

Advertisement