ആദ്യത്തെ റിലേഷൻ നരകമായിരുന്നു; സ്ഥിരമായി മർദ്ദനം, തന്റെ കാല് തല്ലിയൊടിച്ചു, ഒന്നിനും സ്വാതന്ത്ര്യമില്ലാത്ത അവസ്ഥ; ഇപ്പോഴത്തെ ഭർത്താവ് പാവമെന്ന് ശ്രിയ അയ്യർ

221

അവതാരകയും അഭിനേത്രിയുമായ ശ്രീയ അയ്യർ പ്രേക്ഷകർക്ക് സുപരിചിതയാണ്. ബോഡി ബിൽഡിംഗ് ചാമ്പ്യൻ കൂടിയായ ശ്രീയ നിരവധി മത്സരങ്ങളിൽ വിന്നറായിട്ടുണ്ട്. വ്യക്തി ജീവിതത്തിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു.

ഇടക്കാലത്ത് മോഡലിംഗ് രംഗത്ത് നിന്നും ബോഡി ബിൽഡിങ്ങിലേക്ക് മാറിയ ശ്രീയ എല്ലാവരേയും അത്ഭുത പെടുത്തിയിരുന്നു. മസിൽ കാണിച്ചുകൊണ്ടുള്ള ശ്രീയയുടെ വർക്കൗട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

Advertisements

SREEYA IYYER4

മലയാളികളുടെ പ്രിയപ്പെട്ട മോഡലും ബിഗ്‌ബോസ് താരവുമായ ബഷീർ ബഷിയുമായുള്ള ചില പ്രശ്‌നങ്ങളുടെ പേരിൽ ശ്രീയ ഇടക്കാലത്ത് ചില വിവാദങ്ങളിലും പെട്ടിരുന്നു. നേരത്തെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന താരം കുറച്ചു നാളുകളായി അതിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു.

ALSO READ- ‘അനിയത്തിയുമായി ഭർത്താവിന്റെ പ്രണയവും ഒളിച്ചോട്ടവും; അപർണ വഴക്കുണ്ടാക്കി, ഒടുവിൽ ജീ വ നൊടുക്കി’; ഇതുപോലെ തമിഴിലും ഒരു സംഭവമുണ്ടായി; വെളിപ്പെടുത്തൽ

യഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച് വളർന്ന ശ്രിയ സ്‌കൂളിൽ പഠിക്കുമ്പോഴാണ് മോഡലിങ് രംഗത്തേക്ക് എത്തുന്നത്. വളരെ ചെറിയ പ്രായത്തിൽ അന്യ മതസ്ഥനുമായി പ്രണയത്തിലായതോടെയാണ് ശ്രീയയുടെ ജീവിതം മാറി മറിയുന്നത്. പ്രണയിച്ച ആൾക്കൊപ്പം ജീവിക്കാൻ പോയപ്പോൾ മാനസികവും ശാരീരികവുമായി നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് നടി വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലുകളൊക്കെ വീണ്ടും വൈറലാവുകയാണ്. തന്റെ അച്ഛൻ അമ്പലത്തിലെ ശാന്തിയായിരുന്നുവെന്നും ഓടിട്ട വീടായിരുന്നു തന്റെതെന്നും താരം പറയുന്നു.

വീടിനുള്ളൽ തന്നെയായിരുന്നു കേറ്ററിങ് പരിപാടികളും ചെയ്യുന്നത്. ഈ കുക്കിങ് ചെയ്യുന്നതുകൊണ്ട് തറയൊക്കെ നല്ല ചൂടായിരുന്നുവെന്നും, മഴ ആണെങ്കിൽ അടുപ്പ് വയ്ക്കുന്നത് റൂമിന്റെ നടുക്ക് ആയിരിക്കും. അങ്ങനെ വന്നാൽ ഉറങ്ങാൻ ആകില്ല. കിടന്നുറങ്ങുമ്പോൾ മുതുകത്ത് ആയിരിക്കും ചൂട് അടിക്കുകയെന്നും താരം പറയുകയാണ്.

ALSO READ- ‘പരസ്പരം തർക്കിക്കും, സ്നേഹിക്കും, ഞങ്ങൾ ഒരുമിച്ച് വളരും’; സന്തുഷ്ടമായ വിവാഹ ജീവിതത്തിന്റെ മാന്ത്രികത വെളിപ്പെടുത്തി സിദ്ധാർത്ഥ് ഭരതനും ഭാര്യ സുജിനയും

പിന്നീട് അവതാരക ആയിരിക്കുമ്പോഴാണ് താൻ ബഷിയുമായി അടുക്കുന്നത്. ബഷീർ ബഷിയുടെ കൂടെ ജീവിച്ചിരുന്നപ്പോഴാണ് ആ ത്മ ഹ ത്യയ്ക്ക് പോലും ശ്രമിച്ചത്. മാന സി കമായിട്ടും ശാ രീ രി കമായിട്ടും തന്നെ ഉപദ്രവിച്ചിരുന്നെന്ന് പറയുകയാണ് ശ്രിയ.

അന്നത്തെ റിലേഷനിൽ തന്നെ ഒരുപാട് ഉപദ്രവിച്ചിരുന്നു. തന്റെ കാൽ തല്ലിയൊടിക്കുക വരെ ചെയ്തു. മാത്രമല്ല ഒന്നിനും സ്വതന്ത്ര്യമില്ലാത്ത അവസ്ഥയായിരുന്നെന്നും ശ്രിയ പറയുന്നു. തന്റെ ഫോണിലേക്ക് കോൾ വരുന്നത് പോലും നോക്കും. തന്നെ ആരൊക്കെ വിളിച്ചു, എന്തൊക്കെ സംസാരിച്ചു, എന്നൊക്കെ അയാൾ പരിശോധിക്കുമായിരുന്നു. പക്ഷേ ഇപ്പോഴത്തെ ഭർത്താവ് പാവമാണ്. എന്റെ ഫോൺ പോലും തുറന്ന് നോക്കില്ലെന്നാണ് ശ്രിയ പറയുന്നത്.

തനിക്ക് അമ്മയും അപ്പയും എല്ലാം നഷ്ടപ്പെട്ട അവസ്ഥ ആയിരുന്നു. അമ്മ തന്ന മോട്ടിവേഷനാണ് തലവര മാറ്റിയത്. തനിക്ക് വേണ്ടി അച്ഛനും അമ്മയുമുണ്ടെന്ന തോന്നൽ വന്നപ്പോൾ അവർക്ക് വേണ്ടി ജീവിക്കാൻ തോന്നി. അച്ഛനെ തനിക്ക് നഷ്ടമായി. എങ്കിലും അച്ഛൻ നല്ല പ്രൗഡ് ആയിട്ടാണ് പോയതെന്നും താൻ കാർ വാങ്ങിയതൊക്കെ അച്ഛന് വലിയ സന്തോഷമായി. അവരെയും കൂട്ടി പോയാണ് വാങ്ങിയത്. ഒടുവിൽ തന്റെ വിവാഹവും അച്ഛൻ കണ്ടിരുന്നു. അതൊക്കെ വലിയ സന്തോഷമായിരുന്നു തനിക്കെന്നും പറയുകയാണ് ശ്രിയ.

Advertisement