അക്കൗണ്ട് ഡീറ്റെയില്‍സ് എല്ലാം പറഞ്ഞുതന്നു, തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മകളെ നോക്കണമെന്ന് മാത്രമായിരുന്നു ചിത്ര ആവശ്യപ്പെട്ടത്, കുട്ടി പത്മിനി പറയുന്നു

155

മൂന്ന്മാസം പ്രായമുള്ളപ്പോള്‍ സിനിമയില്‍ എത്തി പിന്നീട് ബാലതാരമായി ഖ്യാതി നേടിയ താരമാണ് കുട്ടി പത്മിനി. ശ്രീദേവി അടക്കമുള്ള ഒരു വന്‍ താര നിര തന്നെ കുട്ടി പത്മിനിയുടെ സുഹൃത്ത് വലയത്തില്‍ ഉണ്ട്. പലപ്പോഴും പല താരങ്ങളുടെയും സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങള്‍ തുറന്ന് പറഞ്ഞു പത്മിനി വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

Advertisements

ഇപ്പോഴിതാ മലയാള സിനിമാതാരം ചിത്രയെയും കുടുംബത്തെയും കുറിച്ച് കുട്ടി പത്മിനി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാലും മകളുടെ ഭാവി സുരക്ഷിതമായിരിക്കണമെന്ന് ചിത്ര ഒത്തിരി ആഗ്രഹിച്ചിരുന്നുവെന്ന് കുട്ടി പത്മിനി പറയുന്നു.

Also Read:സൗന്ദര്യയോട് ഭ്രാന്ത് പിടിച്ച പോലെയുള്ള പ്രണയമായിരുന്നു, അന്ന് വിവാഹം കഴിച്ചിരുന്നെങ്കിൽ അവൾ ജീവനോടെയിരുന്നേനെ, അപ്പോഴാണ് ഖുശ്ബു വന്നത്: സുന്ദർ

അവരുടെ ഏതൊക്കെ അക്കൗണ്ടുകളില്‍ എന്തൊക്കെയുണ്ടെന്ന് പറഞ്ഞുതന്നിരുന്നു. എല്ലാം ജോയിന്റ് അക്കൗണ്ടായിരുന്നുവെന്നും ചിത്രയുടെ മകള്‍ക്ക് രാമചന്ദ്ര കോളേജില്‍ സീറ്റ് വാങ്ങിക്കൊടുത്തുവെന്നും ചിത്രയുടെ വീടിന് താഴെ വാടകക്ക്് താമസിക്കുന്നവരുടെ എഗ്രിമെന്റ് വാങ്ങി മാസം ഒരുലക്ഷം എന്ന രീതിയില്‍ ഏര്‍പ്പാട് ചെയ്തുവെന്നും കുട്ടി പത്മിനി പറയുന്നു.

വീടിന്റെ മുകള്‍ ഭാഗം വാടകയ്ക്ക് കൊടുത്തിരുന്നില്ല. അത് മകള്‍ സമ്മിതിച്ചില്ലെന്നും അമ്മയുടെ ഓര്‍മ്മകളുള്ള വീടാണെന്നും താന്‍ ഹോസ്റ്റലിലായാലും അമ്മയുടെ ഓര്‍മ്മക്കായി അതവിടെ ഇരിക്കട്ടെയെന്നും മകള്‍ പറഞ്ഞുവെന്നും കുട്ടി പത്മിനി പറയുന്നു.

Also Read:‘ആരും തിരിച്ചറിയാത്തിടത്ത്, ബഷീറിന് പിന്നാലെ കോഴിയും മക്കളും പോകുന്നത് പോലെ ഭാര്യമാരും മക്കളും’! കമന്റിന് കൈയ്യടിച്ച് സോഷ്യൽമീഡിയ

തങ്ങളോട് എപ്പോള്‍ വേണമെങ്കിലും അങ്ങോട്ട് വന്നോളൂ എന്നും ചിത്രയുടെ മകള്‍ പറഞ്ഞുവെന്നും കുട്ടി പത്മിനി പറഞ്ഞു. ചിത്രയുടെ കുടുംബത്തെ സഹായിച്ചത് പോലെ കനകയെയും സഹായിക്കാന്‍ കഴിയുമായിരുന്നുവെന്നും എന്നാല്‍ കനക മുന്നോട്ട് വരുന്നില്ലെന്നും കുട്ടി പത്മിനി പറഞ്ഞു.

Advertisement