‘ആരും തിരിച്ചറിയാത്തിടത്ത്, ബഷീറിന് പിന്നാലെ കോഴിയും മക്കളും പോകുന്നത് പോലെ ഭാര്യമാരും മക്കളും’! കമന്റിന് കൈയ്യടിച്ച് സോഷ്യൽമീഡിയ

78

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീർ ബഷി. രണ്ട് ഭാര്യമാർ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതൽ ബഷീർ ബഷി ശ്രദ്ധിക്കപ്പെടാൻ കാരണം.

പ്രണയിച്ച് വിവാഹം കഴിച്ച ആദ്യ ഭാര്യയുടെ അനുവാദത്തോടെ ആയിരുന്നു രണ്ടാം ഭാര്യയേയും ബഷി വിവാഹം കഴിച്ചത്. പ്രാങ്ക് വീഡിയോകൾ, പാചക പരീക്ഷണങ്ങൾ, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്.

Advertisements

ഇതിനിടെ, മൂത്തമകൾ സുനൈന ഋതുമതിയായതും അതിന്റെ ചടങ്ങുകളും ഒക്കെ യൂട്യൂബിലൂടെ ബഷിയും കുടുംബവും പങ്കിട്ടിരുന്നു. അതിൻരെ ആഘോഷമൊക്കെ കഴിഞ്ഞ് ഒരു യാത്രയിലാണ് ബഷീറിന്റെ കുടുംബം ഇപ്പോൾ.

ALSO READ- 30 സെക്കൻഡുള്ള പ്രമോഷന് വീഡിയോയ്ക്ക് അമല ഷാജി ചോദിച്ചത് രണ്ട് ലക്ഷം രൂപയും വിമാന ടിക്കറ്റും; തലകറങ്ങി പോയെന്ന് തമിഴ്താരം പിരിയൻ

കുട്ടികൾക്ക് കിസ്മസ് പരീക്ഷ കഴിഞ്ഞ് സ്‌കൂൾ വെക്കേഷൻവന്നതോടെയാണ് യാത്രയ്ക്ക് പുറപ്പെട്ടത്. തങ്ങൾക്ക് മറ്റ് പല പ്ലാനുകളും ഉണ്ടെന്നും അത് ഈ യാത്ര കഴിഞ്ഞു വന്നിട്ട് തീരുമാനിക്കും എന്ന് മഷൂറ പറയുകയാണ്.

കുടുംബം കൊച്ചിയിൽ നിന്ന് ചെന്നൈയിൽ പോവുകയും അവിടെ നിന്ന് കണക്ടഡ് ഫ്ളൈറ്റ് എടുത്ത് സൂറത്തിലേക്ക് പോകുകയുമായിരുന്നു. യാത്രയിലെ വിശേഷങ്ങൾ എല്ലാം വീഡിയോയിൽ ഇവർ പങ്കുവയ്ക്കുന്നുണ്ട്.

ALSO READ-‘പണിക്കാർ പറമ്പിൽ തന്നെ കുഴി എടുത്ത് വട്ടയില വെച്ച് അതിലേക്ക് കഞ്ഞിയും കറിയും ഒഴിക്കും’; ജാതീയത നൊസ്റ്റാൾജിയയാക്കി കൃഷ്ണകുമാർ; വൻവിമർശനം

കേരളത്തിൽ നിന്ന് തങ്ങളെ തിരിച്ചറിയാത്ത അകലെയുള്ള ഒരിടത്ത് അറിയാത്ത കുറേ ആളുകൾക്കിടയിൽ വളരെ ഫ്രീയായി ബഷിയും കുടുംബവും യാത്ര ചെയ്‌തെന്നാണ് പറയുന്നത്. റോഡൊക്കെ ക്രോസ് ചെയ്യുമ്പോൾ എല്ലാവരും ബഷിയുടെ പിന്നാലെ നടക്കുകയായിരുന്നു എന്നാണ് വിശേഷങ്ങൾ പങ്കിട്ട് കുടുംബം പറയുന്നത്.

ഇത് കണ്ട് മഷുറ തന്നെയാണ് പറഞ്ഞത്, കോഴിയും മക്കളും പോകുന്നത് പോലെ എന്ന്. ആ കമന്റ് ആളുകളും ഏറ്റെടുത്തിരിക്കുകയാണ്. സ്ട്രീറ്റ് ഫുഡ് ഒക്കെ കഴിച്ച് കുടുംബത്തോടൊപ്പം അടിച്ചു പൊളിക്കുന്ന കാഴ്ചകളും ഇവർ പങ്കിടുകയാണ്.

കൂടുതൽ വിശേഷങ്ങൾ അടുത്ത വീഡിയോസിലൂടെ പങ്കുവയ്ക്കാം എന്ന് പറഞ്ഞാണ് ഈ വീഡിയോ അവസാനിച്ചിരിക്കുന്നത്. അതേസമം, കുടുംബത്തിന്റെ ഒത്തൊരുമയെ വാഴ്ത്തി പറയുകയാണ് കമന്റ് ബോക്‌സിൽ നിറയെ.

ഈ ഒത്തൊരുമ കാണുന്നത് തന്നെ വലിയ സന്തോഷമാണെന്നാണ് ബഷീർ കുടുംബത്തിന്റെ ആരാധകർ പറയുന്നത്.

Advertisement