എങ്ങനെയാണ് കാതലിലെ കഥാപാത്രം തെരഞ്ഞെടുത്തത്, മമ്മൂട്ടി പറഞ്ഞ കാര്യം ഒടുവില്‍ വെളിപ്പെടുത്തി ജ്യോതിക, അഭിനന്ദിച്ച് ആരാധകര്‍

94

വീണ്ടും അമ്പരപ്പിച്ച് മമ്മൂട്ടി, ഒറ്റവാക്കില്‍ ഇതാണ് സിനിമാപ്രേമികള്‍ക്ക് കാതല്‍, ദ് കോര്‍ എന്ന ചിത്രത്തെ കുറിച്ച് പറയാനുള്ളത്. അടുത്തകാലത്തായി പ്രമേയ വൈവിധ്യങ്ങള്‍ കൊണ്ട് സിനിമയെ ഞെട്ടിക്കുകയാണ് മമ്മൂട്ടിയും മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷന്‍ ഹൗസും. ഇത്തരത്തില്‍ സമീപകാലത്ത് ഇറങ്ങിയ വ്യത്യസ്തമായ പ്രമേയങ്ങള്‍ കൊണ്ട് സമ്പന്നമായ ചിത്രമൊരുക്കിയ അതേ രീതി തന്നെയാണ് കാതല്‍ എന്ന സിനിമയേയും മമ്മൂട്ടിയും ജിയോ ബേബിയും സമീപിച്ചിരിക്കുന്നത്.

Advertisements

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സിനിമ പോലെ തന്നെ പ്രമേയം കാതലായ സ്ലോ പേയ്‌സ്ഡ് ആയ സിനിമയാണ് കാതല്‍. ഈ വര്‍ഷത്തെ മികച്ചൊരു ചലച്ചിത്രമാണ് കാതല്‍ എന്നാണ് സിനിമ കണ്ട ഓരോരുത്തരുടേും പ്രതികരണം. തൊട്ടാല്‍ പൊള്ളുന്ന ഒരു വിഷയത്തെ മെഗാസ്റ്റാര്‍ താരപദവികള്‍ അഴിച്ചുവച്ച് മുഖ്യകഥാപാത്രമായി തന്നെ വന്ന് പറയാന്‍ മമ്മൂട്ടി കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുകയാണ് ആരാധകരെല്ലാം.

Also Read:വര്‍ക്കായില്ലെങ്കില്‍ നഷ്ടം അദ്ദേഹത്തിനായിരുന്നു; കാതല്‍ തെരഞ്ഞെടുത്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടി നല്‍കിയ മറുപടിയെ കുറിച്ച് ജ്യോതിക

അതേസമയം, മമ്മൂട്ടിയുടെ കഥാപാത്രത്തെ പോലെ തന്നെ ഏറെ പ്രധാനപ്പെട്ടതായിരുന്നു ജ്യോതികയുടെയും കഥാപാത്രം. മമ്മൂട്ടിയുടെ നായികയായ ഓമന എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിച്ചത്. മമ്മൂട്ടി എങ്ങനെയാണ് ഇത്തരത്തിലൊരു കഥാപാത്രം തെരഞ്ഞെടുക്കാന്‍ ധൈര്യം കാണിച്ചതെന്ന ആരാധകരുടെ സംശയത്തിന് മറുപടി നല്‍കി എത്തിയിരിക്കുകയാണ് ജ്യോതിക.

കാതലിലെ കഥാപാത്രത്തെ എങ്ങനെയാണ് തെരഞ്ഞെടുത്തതെന്ന് ഷൂട്ടിന് വന്ന ആദ്യ ദിവസം തന്നെ താനും മമ്മൂക്കയോട് ചോദിച്ചിരുന്നു.വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യുന്നവനാണ് ഒരു ഹീറോയെന്നും ആക്ഷനോ പ്രണയമോ അവതരിപ്പിക്കുന്നവനല്ല ഒരു നായകനെന്നുമാണ് മമ്മൂക്ക തന്നോട് പറഞ്ഞ മറുപടിയെന്നും ജ്യോതിക പറയുന്നു.

Also Read:മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യാത്തത് എന്തുകൊണ്ടാണ്, ഒടുവില്‍ ആരാധകരുടെ സംശയം തീര്‍ത്ത് മറുപടിയുമായി ജീത്തു ജോസഫ്

അദ്ദേഹത്തെ ശരിക്കും അഭിനന്ദിക്കേണ്ടത് തന്നെയാണ്. ആ കഥാപാത്രം വര്‍ക്കായില്ലെങ്കില്‍ നഷ്ടം അദ്ദേഹത്തിനായിരുന്നുവെന്നും ജ്യോതിക പറയുന്നു. ബോക്‌സ്ഓഫീസിലും വമ്പന്‍ വിജയമാണ് കാതല്‍ നേടിയത്. മമ്മൂട്ടി കമ്പനിയുടെ മൂന്നാമത്തെ ചിത്രമാണിത്.

Advertisement