അടുത്തിടെയാണ് ജോഷിയുടെ ആന്റണി എന്ന ചിത്രം തിയ്യേറ്ററുകളിലെത്തിയത്. ജോജു ജോര്‍ജും കല്യാണി പ്രിയദര്‍ശനുമൊക്കെയാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തിയത്. പൊറിഞ്ഞു മറിയം ജോസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അതേ കൂട്ടുകെട്ടില്‍ ഒന്നിച്ച ചിത്രമായിരുന്നു ഇത്.
പൊറിഞ്ചു മറിയം ജോസില്‍ അഭിനയിച്ച നൈല ഉഷ, ചെമ്പന്‍ വിനോദ്, ജോജു ജോര്‍ജ്, വിജയരാഘവന്, ജോജുവിന്റെ ബാല്യകാലം അവതരിപ്പിച്ച അമല്‍ ഷാ തുടങ്ങിയ മിക്കവരും ആന്റണിയിലും അഭിനയിക്കുന്നുണ്ട്. നേരത്തെ ജോഷിയുടെ പാപ്പന് എന്ന ചിത്രത്തിലും നൈഷ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
തുടര്‍ച്ചയായി ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ മൂന്നാമത്തെ ചിത്രത്തിലാണ് നൈല നായികയായി എത്തുന്നത്. പൊറിഞ്ചു മറിയം ജോസിലെ മറിയ എന്ന കഥാപാത്രത്തെ പൂര്‍ണ്ണമായും വിട്ടുപോരാത്ത നൈലയെയാണ് ആന്റണിയില്‍ കാണാനാവുക.
ഇപ്പോഴിതാ ആന്റണിയുടെ പ്രൊമോഷന് പരിപാടിക്കിടെ നൈല പറഞ്ഞ കാര്യങ്ങളും അതിന് നടന് വിജയരാഘവന് പറഞ്ഞ തഗ്ഗ് മറുപടിയുമാണ് ശ്രദ്ധനേടുന്നത്. താന്‍ ദുബായിയില്‍ ഇല്ലെങ്കില്‍ അവിടെയുള്ളവര്‍ക്ക് ഉറക്കമെഴുന്നേല്ക്കാനാവില്ലെന്നും താന്‍ മൈക്ക് ഓണ്‍ ചെയ്ത് ഗുഡ്മോര്‍ണിങ് എഴുന്നേറ്റേ എന്നുപറഞ്ഞാലെ അവിടെയുള്ളവര്‍ എഴുന്നേല്ക്കൂവെന്നും നൈല പറഞ്ഞു.
അവിടെത്തെ കോഴിയാണല്ലോ എന്നായിരുന്നു ഇതിന് വിജയരാഘവന് നല്കിയ മറുപടി. അപ്പോള്‍ പെണ്‍കുട്ടികളെ കോഴിയാക്കാന്‍ പറ്റില്ല, ആണ്കുട്ടികളയല്ലേ പറ്റൂള്ളൂ എന്നായിരുന്നു നൈല പറഞ്ഞത്. തങ്ങള്‍ നാട്ടിന്പുറത്തുള്ളവരാ, അവിടെ പിടക്കോഴിയും കൂവുമെന്നും വിജരാഘവന് പറഞ്ഞു. ഇതുകേട്ട് മറ്റ് താരങ്ങളെല്ലാം പൊട്ടിച്ചിരിക്കുകയായിരുന്നു.