ഒരു കാലത്ത് തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട താര ജോഡികൾ ആയിരുന്നു സാമന്തയും തെലുങ്ക് യുവസൂപ്പർതാരം നാഗ ചൈതന്യയും. ഓൺ സ്‌ക്രീനിലെ താരജോഡി ജീവിതത്തിലും ഒരുമിക്കുന്നത് ആരാധകർക്കും ഏറെ സന്തോഷം നൽകുന്നതായിരുന്നു.
ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ 2017 ൽ നാഗ ചൈതന്യയും സമാന്തയും വിവാഹിതരാവുകയും ചെയ്തു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ സ്ഥിരമായി വൈറലാകാറും ഉണ്ടായിരുന്നു. എന്നാൽ തങ്ങളുടെ വിവാഹത്തിന്റെ നാലാം വാർഷികം ആഘോഷിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തങ്ങൾ പിരിയാൻ തീരുമാനിച്ച വിവരം നാഗ ചൈതന്യയും സമാന്തയും അറിയിക്കുകയായിരുന്നു.
2021 ഒക്ടോബർ രണ്ടിനായിരുന്നു സാമും ചൈയും പിരിയാൻ തീരുമാനിച്ച വിവരം ലോകത്തെ അറിയിക്കുന്നത്. ആരാധകരെ ഞെട്ടിച്ച വാർത്തയായിരുന്നു ഇത്. ഇപ്പോൾ വർഷമേറെ കഴിഞ്ഞിട്ടും ഇരുവരും വേർപിരിഞ്ഞതിന്റെ വിഷമത്തിലാണ് ആരാധകർ. പിന്നീട് ആരോഗ്യവും നശിച്ച് മോശം കാലഘട്ടത്തിലൂടെയാണ് സാമന്ത കടന്നു പോകുന്നത്. ഒടുവിലിറങ്ങിയ ചിത്രങ്ങൾ ബോക്‌സ് ഓഫീസിൽ വിജയം നേടിയതുമില്ല. പുഷ്പയിലെ ഡാൻസ് നമ്പർ മാത്രമാണ് സാമന്തയ്ക്ക് ഇതിനിടെ അൽപം ആശ്വാസം നൽകിയത്.
അതേസമയം, താനിപ്പോഴും വിവാഹമോചനത്തിന്റെ പ്രതിസന്ധികളെ തരണം ചെയ്തിട്ടില്ലെന്ന് പറയുകയാണ് സാമന്ത. വെല്ലുവിളികളും തനിക്കുണ്ടായ നേട്ടങ്ങളും താരം വെളിപ്പെടുത്തിയിരുന്നു.
ഇതിനിടെ സമാന്തയുടെ പുനർവിവാഹ വാർത്തകൾ പലയിടത്തും പ്രചരിക്കുകയും ഒരു നടനുമായി പ്രണയത്തിലാണ് വാർത്തകൾ വരികയും ചെയ്തിരുന്നു. നാഗ ചൈതന്യയാകട്ടെ നടി ശോഭിത ധുലിപാലയുമായി പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ.
ഈ സമയത്താണ് നടൻ വിജയ് ദേവരകൊണ്ടയും സാമന്തയും പ്രണയത്തിലാണെന്ന് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞത്. ‘ഖുശി’ എന്ന സിനിമയിൽ നായികയും നായകനുമായി അഭിനയിച്ചത് ഇരുവരുമായിരുന്നു. എന്നാൽ ഈ വിവാദങ്ങളോടൊന്നും സാമന്ത പ്രതികരിച്ചിട്ടില്ല.
ഇൻസ്റ്റഗ്രാം ചോദ്യോത്തര വേളയിൽ ഒരാൾ ചോദിച്ച ചോദ്യത്തിന് സാമന്ത നൽകിയ മറുപടിയാണ് ഇതിനിടെ ചർച്ചയാകുന്നത്.വീണ്ടും വിവാഹം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം. സാമന്ത തനിക്ക് പറയാനുള്ള മറുപടി പറയുന്നതിങ്ങനെ.
കണക്കുകൾ പ്രകാരം പുനർവിവാഹം ‘ഒരു മോശം നിക്ഷേപം’ എന്നാണ് താരത്തിന്റെ അഭിപ്രായം. 2023ലെ കണക്കു പ്രകാരം, ആദ്യ വിവാഹത്തിൽ വിവാഹമോചന സാധ്യത 50 ശതമാനം ആണെന്ന് നടി പറയുന്നു.അതേസമയം രണ്ടാം വിവാഹത്തിലെ വിവാഹമോചന സാധ്യത 67 ശതമാനം എന്നും മൂന്നാം വിവാഹത്തിലേത് 73 ശതമാനമെന്നും സാമന്ത് വിശദീകരിക്കുകയാണ്.