ഇനി വരുന്നത് കൈതി 2, വിക്രം 2 ഒന്നുമല്ല; എൽസിയുവിൽ നിന്നുള്ള അടുത്ത റിലീസ് വേറെ ലെവൽ!

108

കുറഞ്ഞചിത്രങ്ങൾ കൊണ്ട് തമിഴ്‌സിനിമാ ലോകത്ത് സ്വന്തമായൊരു സിനിമാറ്റിക് യൂണിവേഴ്‌സ് കെട്ടിപ്പടുത്ത് സിനിമാപ്രേമികളെ എല്ലാം ആകർഷിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. ഷോർട് ഫിലിമിലൂടെ എത്തി തെന്നിന്ത്യയിലെ ഹിറ്റ് സംവിധായകനായി ലോകേഷ് മാറുകയായിരുന്നു.

ലോകേഷിന്റെ എൽസിയു ചിത്രങ്ങൾക്ക് വലിയ ആരാധകനിരതന്നെയാണ് ഉള്ളത്. കൈതി എന്ന കാർത്തി ചിത്രത്തിലൂടെ ആരംഭിച്ച ലോകേഷിന്റെ പടയോട്ടം ലിയോ ചിത്രത്തിൽ എത്തി നിൽക്കുകയാണ്. കേരളത്തിലടക്കം കളക്ഷൻ റെക്കോർഡ് തകർത്താണ് ഈ വിജയ് ചിത്രം തിയറ്റർ വിട്ടത്.

Advertisements

ഇപ്പോഴിതാ എൽസിയുവിന്റെ ഭാഗമായി ടുത്തതായി വരാൻ പോകുന്നത് കൈതി 2വോ വിക്രം2വോ റോളക്‌സോ ആയിരിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇതല്ല യാഥാർഥ്യമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലോകേഷ്.

ALSO READ- പച്ചപ്പും ഹരിതാഭയും വേണ്ടുവോളം! പുതിയ യാത്രയിലെ ചിത്രങ്ങൾ പങ്കിട്ട് വരദ; ഏറ്റെടുത്ത് ആരാധകർ

ലോകേഷും താനും ചേർന്നൊരു ഷോർട് ഫിലിം ചെയ്തിരുന്നുവെന്നും ഇതാകും എൽസിയുവിന്റെ തുടക്കമെന്നും അടുത്തിടെ നടൻ നരേൻ പറഞ്ഞിരുന്നു. ഇതിനെ ഉറപ്പിക്കുകയാണ് ലോകേഷ് കനകരാജ് ഇപ്പോൾ. ‘ഒരു ഷോർട് ഫിലിം ചെയ്തിട്ടുണ്ട്. പത്ത് പതിനഞ്ച് ദിവസം മുൻപാണ് അതിന്റെ ഷൂട്ടിംഗ് കഴിഞ്ഞത്. അതൊരു സർപ്രൈസ് ആണ്. അപ്‌ഡേറ്റ് ഉടൻ വരും. റിലീസും ഉടൻ ഉണ്ടാകും’,- എന്നാണ് ലോകേഷ് പറഞ്ഞത്.

മോഡേൻ ടോക്കീസ് എന്ന തമിഴ് മാധ്യമത്തോട് ലോകേഷ് കനകരാജ് വെളിപ്പെടുത്തിയ ഈ വാക്കുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ച. ‘എൽസിയുവിൽ കൈതി 2 ആണ് അടുത്തതായി വരാനിരിക്കുന്നത്. അതിനിടയിൽ വേറൊരു സംഭവം ഉണ്ട്. ഞാനും ലോകേഷും കൂടിച്ചേർന്നൊരു ഷോർട് ഫിലിം ചെയ്തിട്ടുണ്ട്.’

‘വെറും പത്ത് മിനിറ്റേ അതുള്ളൂ. എൽസിയുമായി അതിന് വളരെ അടുത്ത ബന്ധം ആണുള്ളത്. അതാണ് എൽസിയുവിന്റെ തുടക്കം, എന്നാണ് നരേൻ പറയുന്നത്. ഇതിനിടെ, ലോകേഷ് സിനിമാറ്റിക് യുണിവേഴ്‌സിന്റെ എൻഡ് സിനിമ ഏതായിരിക്കുമെന്ന് അടുത്തിടെ ലോകേഷ് വെളിപ്പെടുത്തിയിരുന്നു.

കൈതി 2വിന് പുറമെ റോളക്‌സ്- എ സ്റ്റാർഡ് എലോൺ, വിക്രം 2 എന്നിവയാണ് എൽസിയുവിൽ ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ. ഇതിൽ വിക്രം 2 ആകും എൻഡ് ഗെയിം എന്നാണ് ലോകേഷ് പറയുന്നത്.

Advertisement