ഞാനും പൃഥ്വിരാജും ക്ലാസ്‌മേറ്റ്‌സ്, ആ സൗഹൃദം ഇപ്പോഴുമുണ്ട്, വെളിപ്പെടുത്തലുമായി നടി അഭിരാമി

258

ഒരുകാലത്ത് അഭിനയത്തില്‍ സജീവമായിരുന്ന നടിയായിരുന്നു അഭിരാമി. മലയാളത്തില്‍ അടക്കം ശ്രദ്ധിക്കപ്പെടുന്ന നിരവധി കഥാപാത്രം അഭിരാമിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഈ നടിയെ പ്രേക്ഷകര്‍ക്ക് ഒത്തിരി ഇഷ്ടമാണ്. ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ഒറ്റ ചിത്രം മതി താരത്തെ എന്നും ഓര്‍ക്കാന്‍

Advertisements

അഭിനയത്തില്‍ നിന്ന് ഒരു ബ്രേക്ക് എടുത്ത അഭിരാമി ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാവുകയാണ്. മലയാളത്തില്‍ ഗരുഡന്‍ എന്ന സുരേഷ് ഗോപി ചിത്രത്തിലാണ് അവസാനമായി അഭിരാമി അഭിനയിച്ചത്. ഇപ്പോള്‍ റിയാലിറ്റി ഷോകളിലും സോഷ്യല്‍ മീഡിയയില്‍ എല്ലാം സജീവമാവുകയാണ് താരം.

Also Read: മംമ്ത മോഹന്‍ദാസിന് മിനി കൂപ്പര്‍ ഉണ്ടല്ലോ, നിങ്ങളെന്താ എനിക്ക് വാങ്ങിത്തരാത്തത് ; ഭാര്യയുടെ പൊങ്ങച്ചത്തെ കുറിച്ച് അഖില്‍ മാരാര്‍

നീണ്ട ഇടവേളകള്‍ക്ക് ശേഷമാണ് അഭിരാമി സിനിമകളില്‍ സജീവമായിരിക്കുന്നത്. പഠനത്തിന്റെ ഭാഗമായാണ് അഭിരാമി സിനിമ വിട്ട് അമേരിക്കയിലേക്ക് പോയത്, ഇതോടെയാണ് താരത്തിന്റെ സിനിമാ കരിയറില്‍ ബ്രേക്കുണ്ടായത്. ഇപ്പോഴിതാ തന്റ സിനിമാവ്യക്തി ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് താരം.

താന്‍ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. അതില്‍ ഏതാണ് ഇഷ്ടമുള്ള സിനിമയെന്ന് ചോദിച്ചാല്‍ തെരഞ്ഞെടുക്കാന്‍ പ്രയാസമാണെന്നും താന്‍ ചെയ്ത സിനിമകളില്‍ ഒരെണ്ണം പോലും ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടില്ലെന്നും അഭിരാമി പറയുന്നു.

Also Read: ഒരു ലക്ഷത്തിനു മുകളില്‍ വന്നു; താന്‍ ചെയ്ത സര്‍ജറിയെ കുറിച്ച് അഹാന കൃഷ്ണ

താന്‍ അഭിനയം നിര്ത്തിയത് കുടുംബം ആവശ്യപ്പെട്ടിട്ടല്ല. തനിക്ക് അവര്‍ നല്ല സപ്പോര്‍്ട്ടാണെന്നും ഇപ്പോഴുള്ള തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്നത് കുഞ്ഞിനെ ദത്തെടുത്തതാണെന്നും എത്ര തിരക്കായാലും അവള്‍ക്കൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്താറുണ്ടെന്നും താരം പറയുന്നു.

താനും പൃഥ്വിരാജും ക്ലാസ്‌മേറ്റ്‌സാണ്. ഭാരതീയ വിദ്യാഭവനില്‍ തങ്ങള്‍ ഒന്നിച്ച് പഠിച്ചതാണെന്നും ആ സൗഹൃദം തനിക്ക് ഇപ്പോഴും പൃഥ്വിയുമായിട്ട് ഉണ്ടെന്നും വിളിക്കാറും മെസ്സേജയക്കാറുമൊക്കെയുണ്ടെന്നും അഭിരാമി പറയുന്നു.

Advertisement