‘മമ്മൂട്ടി തട്ടിമാറ്റിയപ്പോൾ സുകന്യയുടെ കൈയ്യിൽ നിന്നും തന്റെ കുഞ്ഞുമകൾ താഴേക്ക് വീഴാൻ പോയി; അതോടെ അവൾ പേടിച്ചു പോയി’; അനുഭവം പറഞ്ഞ് സിബി മലയിൽ

244

വമ്പൻ വിജയങ്ങളായി മാറിയ നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച പ്രിയ സംവിധായകൻ ആണ് സിബി മലയിൽ. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ വിസ്മയിപ്പിച്ച കിരീടം, ചെങ്കോൽ, ഹിസ് ഹൈനസ് അബ്ദുള്ള, ദശരഥം, ഭരതം, കമലദളം, സദയം, തുടങ്ങിയ ക്ലാസ്സ് സിനിമകളെല്ലാം സംവിധാനം ചെയ്തത് സിബി മലയിൽ ആയിരുന്നു.

കൂടാതെ, മോഹൻലാൽ ഡബിൾ റോളിലെത്തിയ മായാമയൂരം എന്ന സിനിമയും ഒരുക്കിയത് സിബി മലയിൽ ആയിരുന്നു. സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കിയും സിബി മലയിൽ ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇത്തരത്തിൽ മമ്മൂട്ടി നായകനായ സിബി മലയിൽ ചിത്രമാണ് ‘സാഗരം സാക്ഷി’. ഈ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചുണ്ടായ മറക്കാനാവാത്ത ഒരു അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് സിബി മലയിൽ ഇപ്പോൾ.

Advertisements
Courtesy: Public Domain

ഈ ചിത്രത്തിലേക്ക് ഒരു കുഞ്ഞിനെ ആവശ്യമായി വന്നപ്പോൾ തന്റെ മകളെ അഭിനയിപ്പിക്കേണ്ടി വന്നെന്നാണ് അദ്ദേഹം പറയുന്നത്. ഈ സിനിമയുടെ ഷൂട്ടിനിടയിൽ ഒരു സീൻ എടുക്കുമ്പോൾ നടി സുകന്യയുടെ കൈയിൽ നിന്ന് കുഞ്ഞ് വീഴാൻ പോയെന്നാണ് സിബി മലയിൽ പറയുന്നത്.

ALSO READ- ‘അന്ന് പൊട്ടിക്കരഞ്ഞു’! പതിനെട്ടാം വയസിൽ വിവാഹവും മൂന്ന് കുട്ടികളും; ഏറ്റവും നല്ല തീരുമാനം ആയിരുന്നു വിവാഹ മോചനം, എങ്കിലും…: മനസ് തുറന്ന് സുലക്ഷണ

ഇതോടെ തുടർന്നുള്ള ഷൂട്ടിന് വരാൻ അവൾക്ക് പേടിയായിരുന്നുവെന്നും സിബി മലയിൽ കൗമുദി മൂവീസിനോട് വെളിപ്പെടുത്തി. ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ മമ്മൂട്ടിയുടെ മകളായി അഭിനയിക്കാൻ ഒരു കുഞ്ഞിനെ വേണമായിരുന്നു. ഷൂട്ടിങ് തുടങ്ങി കുറെ ദിവസം അന്വേഷിച്ചിട്ടും തൃപ്തികരമായി ആരെയും കിട്ടിയില്ല.

ഇതോടെ കുട്ടിയില്ലെങ്കിൽ ഷൂട്ടിങ് നിന്നു പോകും എന്നുള്ള അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഒരു കൈകുഞ്ഞിനെ ആണ് വേണ്ടത്. അങ്ങനെ ഇരിക്കുമ്പോഴാണ് സിനിമയുടെ നിർമാതാവ് തന്നോട് പറയുന്നത് നമ്മൾ എന്തിനാണ് ഇങ്ങനെ തിരഞ്ഞു നടക്കുന്നത് സിബിയുടെ വീട്ടിൽ ഒരു കുഞ്ഞില്ലേ, അവളു പോരെയെന്ന്. താൻ അപ്പോൾ തന്നെ പറഞ്ഞു അവളെ കൊണ്ടുവരാൻ പറ്റില്ലായെന്ന്.

ALSO READ- ‘തെലുങ്കിൽ ആ ചിത്രം വൻ ഹിറ്റ് ആയത് താനറിഞ്ഞത് പോലുമില്ല;നാനൂറ്റി പതിനേഴ് ദിവസത്തോളം ചിത്രം ഓടി; എല്ലാം അറിഞ്ഞത് ഏറെ വൈകി’: നടൻ ഷിജു

ഒടുവിൽ ഇവരുടെ നിർബന്ധം കാരണം തനിക്ക് കുഞ്ഞിനെ ഷൂട്ടിങ്ങിന് കൊണ്ട് വരേണ്ടി വന്നു. ഷൂട്ടിങ് നിന്ന് പോകാതിരിക്കാൻ മറ്റൊരു മാർഗം ഇല്ലാത്തതുകൊണ്ടാണ് അങ്ങനെ ചെയ്തത്. അങ്ങനെ കുഞ്ഞിനെ കൊണ്ട് വരികയായിരുന്നു. ആദ്യത്തെ ദിവസമൊന്നും കുഴപ്പമില്ലായിരുന്നു.

പിന്നീട് മമ്മൂട്ടിയും സുകന്യയും സംസാരിച്ചു തെറ്റുന്നതാണ് ഒരു സീൻ. മമ്മൂട്ടി ബെഡ് റൂമിൽ നിന്ന് തോക്കെടുത്ത് പുറത്തേക്ക് പോകുമ്പോൾ സുകന്യ തടയാൻ ശ്രമിക്കുന്നതാണ് ആ സീൻ. മമ്മൂക്ക പോകുന്ന വഴിക്ക് പെട്ടെന്ന് സുകന്യയെ തട്ടി മാറ്റിയപ്പോൾ സുകന്യയുടെ ബാലൻസ് തെറ്റുകയും കയ്യിലുള്ള കുഞ്ഞ് താഴേക്ക് മലർന്ന് വീഴാൻ പോകുന്ന ഒരു ഘട്ടത്തിലേക്ക് വരെ എത്തുകയായിരുന്നു.

താൻ ആ സമയത്ത് ക്യാമറയുടെ പിന്നിലാണ് ഉള്ളത്. എന്ത് ചെയ്യണമെന്നും അറിയില്ല. ആ ഷോട്ട് കട്ട് ചെയ്തു. കുഞ്ഞാകെ വല്ലാതെ പേടിച്ചു പോവുകയും ചെയ്തു. അതോടെ അവൾ കരച്ചിൽ തുടങ്ങി. ഷൂട്ടിങ് എന്ന് കേട്ടാൽ പിന്നെ അവൾക്ക് പേടിയായിരുന്നു. താൻ ഒരുങ്ങുന്നത് കണ്ടാൽ തന്നെ അവൾ കരയുമായിരുന്നു.

Courtesy: Public Domain

എന്തിനാണ് അവളെ എന്തിനാണ് കൊണ്ട് പോകുന്നതെന്നൊന്നും അന്ന് അവൾക്ക് അറിയില്ലായിരുന്നു. പേടിച്ചിട്ട് അവൾ അമ്മയുടെ അടുത്തേക്ക് പോവുകയായിരുന്നു. പിന്നീട് ലൊക്കേഷനിൽ വന്നാലും അവൾ കരച്ചിലായിരുന്നു. അവൾ കാരണം ഷൂട്ടിലെ ഒരുപാട് സമയം പോവുമെന്ന ടെൻഷനുമൊക്കെയായി എനിക്ക്.

എന്നാൽ, മമ്മൂട്ടിയൊക്കെ അവൾ ഓക്കെ ആയിട്ട് ബാക്കി ചെയ്യാം എന്നായിരുന്നു പറഞ്ഞതെന്നും സിബി മലയിൽ പറയുന്നു.

Advertisement