2023ല്‍ ഏറ്റവും സന്തോഷിച്ച ദിവസം, വീഡിയോ പങ്കുവെച്ച് ഷിയാസ് കരീം, വൈറല്‍

61

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമായി മാറിയയാളാണ് ഷിയാസ് കരീം. മോഡലും അവതാരകനുമൊക്കെയായ ഷിയാസ് കരീമിന് എതിരെ ഉര്‍ന്ന വിവാദം ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.

Advertisements

ഷിയാസ് കരീം വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ പീ ഡിപ്പിച്ചെന്നാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ഷിയാസിന് എതിരെ പീ ഡ ന പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ ആ സമയത്ത് ഷിയാസ് വിദേശത്തായിരുന്നു.

Also Read: സര്‍ക്കാരിന് സഹായവുമായി ശിവകാര്‍ത്തികേയന്‍ , ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം നല്‍കി നടന്‍

പിന്നാലെ, താരത്തെ ചെന്നൈയില്‍ വെച്ച് പോലീസ് പിടികൂടിയിരുന്നു. അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇടക്കാല ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. ഇതിന് പിന്നാലെയായിരുന്നു ഷിയാസിന്റെ വിവാഹനിശ്ചയം. ഇപ്പോള്‍ പതിയെ സാധാരണ ജീവിതത്തിലേക്ക് വരികയാണ് താരം.

ഇപ്പോഴിതാ ഷിയാസിന്റെ ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം നിറയുന്നത്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി നടത്തിയ കുടുംബ സംഗമത്തില്‍ അതിഥിയായി എത്തിയതായിരുന്നു ഷിയാസ്. താരം തന്നെയാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.

Also Read:അമ്മ മരിച്ചപ്പോള്‍ ഞാന്‍ നന്നായി ഒരുങ്ങിയാണ് പോയത്, അതിന് കാരണം ഉണ്ട്; തുറന്ന് പറഞ്ഞ് വനിത വിജയകുമാര്‍

2023ല്‍ താന്‍ ഇഷ്ടപ്പെടുന്ന ഏറ്റവും നല്ല ദിവസം എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഷിയാസ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കൊപ്പം കളിച്ചും ചിരിച്ചും നടക്കുന്ന ഷിയാസിനെ വീഡിയോയില്‍ കാണാം. വീഡിയോയ്ക്ക താഴെ നിരവധി കമന്റുകളാണ് വരുന്നത്.

Advertisement