28 വര്‍ഷങ്ങള്‍ക്ക് ശേഷം ആ സിനിമ കണ്ട്; തന്റെ പഴയ ചിത്രം കാണാന്‍ തീയ്യറ്ററില്‍ എത്തി നടി മീന

175

തെന്നിന്ത്യയിലെ മികച്ച നായികമാരുടെ ലിസ്റ്റ് എടുത്താൽ അതിൽ എല്ലാക്കാലത്തും നിറഞ്ഞു നില്ക്കുന്ന നടിയാണ് മീന. ബാലതാരമായി സിനിമയിലേക്ക് എത്തിയ താരം പിന്നീട് തെന്നിന്ത്യൻ സിനിമാ വ്യവസായത്തിന്റെ ഒഴിച്ച് കൂടാനാവാത്ത ഭാഗമായി മാറുകയായിരുന്നു. തെന്നിന്ത്യയിലെ എല്ലാ സൂപ്പർസ്റ്റാറുകൾക്കൊപ്പവും അഭിനയിക്കാനുള്ള ഭാഗ്യം നേടിയ നടി കൂടിയാണ് മീന.

Advertisements

ഇപ്പോഴിതാ മീന താൻ നായികയായ ഒരു ചിത്രം തിയേറ്ററിൽ കാണാനെത്തിയിരിക്കുകയാണ്. ചിത്രം പുതിയത് അല്ല. മറിച്ച് 28 വർഷങ്ങൾക്ക് മുൻപ് പ്രദർശനത്തിനെത്തിയ ചിത്രമാണ് മീന കാണാനായി എത്തിയത്.

കെ എസ് രവികുമാറിൻറെ സംവിധാനത്തിൽ 1995 ൽ പ്രദർശനത്തിനെത്തിയ മുത്തുവാണ് ആ ചിത്രം. 28 വർഷങ്ങൾക്കിപ്പുറം ചിത്രം റീ റിലീസിൻറെ ഭാഗമായി തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചെന്നൈ രോഹിണി തിയറ്ററിൽ എത്തിയാണ് മീന ചിത്രം കണ്ടത്. ഇതിൻറെ വീഡിയോയും സോഷ്യൽ മീഡിയയിലൂടെ അവർ പങ്കുവച്ചിട്ടുണ്ട്.

ഉള്ള നിറയ്ക്കുന്ന അനുഭവമായി ഇതെന്നും തിരക്ക് കാരണമാണ് മുൻപ് നായികയായെത്തിയ ഈ ചിത്രം കാണാൻ സാധിക്കാതെപോയതെന്ന് മീന പറയുന്നു. ടിവിയിലും അവർ ഇതുവരെ മുത്തു മുഴുവനായും കണ്ടിരുന്നില്ല. 28 വർഷങ്ങൾക്ക് ശേഷവും സിനിമയുടെ മാജിക് നിലനിൽക്കുന്നുവെന്നും രോഹിണി തിയറ്ററിലെ കാഴ്ച താൻ ഒരിക്കലും മറക്കില്ലെന്നും വീഡിയോയ്‌ക്കൊപ്പം അവർ കുറിച്ചു.

also readഎത്ര വലിയ സിനിമകള്‍ ആണെങ്കിലും അത്തരം രംഗങ്ങള്‍ ഉണ്ടെങ്കില്‍ നോ പറഞ്ഞിരിക്കും, തന്റെ നിലപാടില്‍ ഉറച്ചുനിന്ന് സായി പല്ലവി

 

Advertisement