മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ് ബോസ്. ബിഗ് ബോസിലെ പല മത്സരാര്‍ത്ഥികളും ഷോയിലൂടെ ഒത്തിരി ശ്രദ്ധനേടിയിട്ടുണ്ട്. അത്തരത്തില്‍ ശ്രദ്ധിക്കപ്പെട്ട രണ്ട് മത്സരാര്‍ത്ഥികളായിരുന്നു റെനീഷ റഹ്‌മാനും വിഷ്ണു ജോഷിയും.
ബിഗ് ബോസിന് ശേഷം സോഷ്യല്‍മീഡിയയില്‍ സജീവമായ വിഷ്ണുവും റെനീഷയും ഫോട്ടോഷൂട്ടുകളുമൊക്കെയായി തിരക്കിലാണ് ഇപ്പോള്‍. കഴിഞ്ഞ ദിവസം വിഷ്ണുവിന്റെയും റെനീഷയുടെയും ഒരു ഫോട്ടോഷൂട്ട് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
ഒരു ബ്രൈഡല്‍ ഫോട്ടോഷൂട്ടായിരുന്നു അത്. അതോടെ റെനീഷയും വിഷ്ണുവും വിവാഹിതരാവാന്‍ പോകുകയാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങി. ഈ ഗോസിപ്പുകളോടൊല്ലെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിഷ്ണുവും റെനീഷയും.
വളരെ രസകരമായ രീതിയിലായിരുന്നു ഇരുവരുടെയും പ്രതികരണം. അങ്ങനെ അത് സംഭവിച്ചുവെന്ന തലക്കെട്ടോടെയായിരുന്നു വിഷ്ണുവിന്റെ പ്രതികരണം. ബ്രൈഡല്‍ ഫോട്ടോഷൂട്ടിനിടെയുള്ള ഇരുവരുടെയും രസകരമായ നിമിഷങ്ങളെല്ലാം വീഡിയോയില്‍ കാണാന്‍ കഴിയും.
ഈ ഫോട്ടോഷൂട്ട് പുറത്തുവന്നാല്‍ നിരവധി ഗോസിപ്പുകള്‍ വരുമെന്ന് റെനീഷ പറയുന്നതും വീഡിയോയിലുണ്ട്. ബിഗ് ബോസില്‍ മത്സരിക്കുന്ന സമയത്തും റെനീഷയെയും വിഷ്ണുവിനെയും കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. ഇരുവരും പ്രണയത്തിലാണെന്നായിരുന്നു വാര്‍ത്തകള്‍.