മലയാളം സിനിമയിലൂടെ അഭിനയ ലോകത്ത് എത്തിയ നടിയാണ് നയൻതാര. എന്നാൽ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങൾ നടിക്ക് ലഭിച്ചത് അന്യഭാഷയിൽ നിന്നാണ്. ഇന്ന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാൾ ആയി നയൻ മാറിക്കഴിഞ്ഞു. ഇതിനിടെയും നടിയെ വിമർശിച്ചുകൊണ്ടുള്ള കമന്റുകളും പോസ്റ്റും സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. എന്നാൽ വല്ലപ്പോഴും മാത്രമേ ഇതിനോട് പ്രതികരിക്കാറുള്ളു നടി.
ഇപ്പോഴിതാ 2023 ന്റെ അവസാനം അന്നപൂർണ എന്ന സിനിമയുടെ റിലീസിന് വേണ്ടി കാത്തിരിക്കുമ്പോൾ നയൻതാര കരിയറിൽ 20 വർഷം പിന്നിടുകയാണ്. അന്നപൂർണയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ സംസാരിക്കവെ, 20 വർഷത്തെ തന്റെ കരിയറിനെ കുറിച്ചും നടി പറഞ്ഞു.
ഇതാണ് സിനിമ ഇങ്ങനെയാണ് സിനിമ എന്നൊക്കെ അനുഭവങ്ങളിൽ നിന്നാണ് പഠിച്ചത് എന്ന് നയൻതാര പറയുന്നു. തനിക്ക് ശരിയെന്ന് തോന്നുന്നതാണ് ജീവിതത്തിലും സിനിമയിലും ചെയ്തിട്ടുള്ളത്. ഭാഗ്യം വേണം അതിനപ്പുറം ഹാർഡ് വർക്കിൽ ഞാൻ വിശ്വസിക്കുന്നു. നിങ്ങൾക്ക് കഴിവുണ്ടോ ഇല്ലയോ, നിങ്ങൾ കാണാൻ സുന്ദരിയാണോ അല്ലയോ അതിനുവേണ്ടി പരിശ്രമിക്കുന്നത് വളരെ പ്രാധാന്യമാണ്. ഞാൻ അതാണ് സിനിമയ്ക്ക് വേണ്ടി ചെയ്തത്.
സിനിമയിൽ ആയാലും ജീവിതത്തിൽ ആയാലും ആത്മാഭിമാനം ഞാൻ വിട്ടുകൊടുക്കില്ല. തെറ്റ് ചെയ്താൽ ദേഷ്യപ്പെടും പക്ഷേ നല്ലത് പോലെ പെരുമാറും. അത് മറ്റുള്ളവരെ നിന്നു തിരിച്ചു കിട്ടാൻ ഞാൻ ആഗ്രഹിക്കുന്നു. 20 വർഷത്തെ കരിയറിൽ സെൽഫ് റെസ്‌പെക്ട് ആർക്കുവേണ്ടി താൻ വിട്ടുകൊടുത്തിട്ടില്ല. പണം പെട്ടെന്ന് നേടാം പക്ഷേ ആളുകളുടെ സ്‌നേഹം സമ്പാദിക്കാൻ കഴിയുക എന്നത് വലിയ കാര്യം തന്നെയാണ്. എനിക്ക് കിട്ടുന്ന ഈ സ്‌നേഹം വിശ്വസിക്കാൻ കഴിയാത്തതാണ്. സിനിമ ചെയ്യുമ്പോൾ കിട്ടുന്ന സന്തോഷം സംതൃപ്തി അതൊന്നും മറ്റൊന്ന് ചെയ്താൽ തനിക്ക് കിട്ടില്ലെന്ന് താരം പറഞ്ഞു.