ആര്‍ത്തുല്ലസിച്ച് അധ്യാപകരും വിദ്യാര്‍ത്ഥികളും, ആലുവ യുസി കോളേജിനെ ഇളക്കി മറിച്ച് ആന്റണി ടീം, ആവേശം

81

വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് കല്യാണി പ്രിയദര്‍ശന്‍. ഇന്ത്യയിലെ തന്നെ പ്രശസ്ത സംവിധായകനായ പ്രിയദര്‍ശന്റെ മകള്‍ കൂടിയാണ് കല്യാണി. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ സാധാരണയൊരു താരപുത്രി എന്ന ലേബലാണ് കല്യാണിക്ക് ഉണ്ടായിരുന്നത്.

Advertisements

എന്നാലിപ്പോള്‍ തെന്നിന്ത്യയിലെ ഒടുവിലെത്തിയ ചിത്രമാണ് ശേഷം മൈക്കില്‍ ഫാത്തിമ. പിന്നാലെ, കല്യാണി പ്രിയദര്‍ശന്‍ ബോക്സിങ് താരമായി അഭിനയിക്കുന്ന സംവിധായകന്‍ ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആന്റണി’. ചിത്രത്തില്‍ ജോജു ജോര്‍ജ് പ്രധാന കഥാപാത്രമായി എത്തുമ്പോള്‍ ചെമ്പന്‍ വിനോദ്, നൈല ഉഷ, ആശ ശരത് എന്നിവര്‍ സുപ്രധാന വേഷങ്ങളും കൈകാര്യം ചെയ്യുന്നുണ്ട്.

Also Read: എന്നെ അച്ഛനും അമ്മയും മനസ്സിലാക്കിയത് വര്‍ഷങ്ങളെടുത്ത്, ഞാന്‍ ലെസ്ബിയനാണെന്ന് പറഞ്ഞപ്പോള്‍ പ്രകൃതി വിരുദ്ധമാണെന്നായിരുന്നു പ്രതികരണം, അനഘ രവി പറയുന്നു

അടുത്തിടെ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ആന്റണി ടീം ആലുവ യുസി കോളേജില്‍ എത്തിയിരുന്നു. കല്യാണിയും പ്രൊഡ്യൂസര്‍ ഐന്‍സ്റ്റിന്‍ സാക് പോളും, ജിജു ജോണും, ആര്‍ജെ ഷാനും, പത്മരാജ് രതീഷുമായിരുന്നു കോളേജിലെത്തിയത്.

ക്യാമ്പസാകെ ഇളക്കി മറിക്കുകയായിരുന്നു ടീം. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അധ്യാപകരും ആര്‍ത്തുല്ലസിച്ചാണ് ആന്‍ണി ടീമിനെ വരവേറ്റത്. പാട്ടുപാടിയും ഡാന്‍സ് കളിച്ചും കല്യാണിയും ടീമും കോളേജിനെയാകെ ആവേശത്തിരയിലാഴ്ത്തി. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Also Read: കാതലിലേക്ക് ക്ഷണിച്ചത് മമ്മൂക്ക, ഇപ്പോള്‍ വക്കീലേ എന്നാണ് പലരും വിളിക്കുന്നത്, ചിന്നു ചാന്ദ്‌നി പറയുന്നു

രാജേഷ് വര്‍മ്മയാണ് ആന്റണിയുടെ തിരക്കഥ ഒരുക്കിയത്. മാസ്സ് ആക്ഷന്‍ രംഗങ്ങളോടൊപ്പം ഇമോഷണല്‍ എലമെന്റ്‌സും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സരിഗമയ്ക്കാണ്.

Advertisement