മലയാളത്തിന്റെ മമ്മൂട്ടിയും മോഹൻലാലും കുഞ്ഞാലിമരക്കാർ എന്ന കഥാപാത്രമാകാൻ നടത്തിയ ഫൈറ്റ് സമീപകാല മലയാള സിനിമയുടെ ചരിത്രത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ്. മമ്മൂട്ടിയും മോഹൻലാലും ‘കുഞ്ഞാലിമരക്കാർ’ പ്രഖ്യാപിച്ചതോടെ ഇരുവരുടെയും ആരാധകർ ആവേശത്തിലായി.
എന്നാൽ തൽക്കാലം കുഞ്ഞാലിമരയ്ക്കാർ അവാനില്ലെന്ന് മമ്മൂട്ടി പ്രഖ്യാപിക്കുകയും മോഹൻലാലിന്റെ കുഞ്#ാലി മരയ്ക്കാർ ഷൂട്ടിങ്ങ് പൂർത്തിയായി റിലീസ് കാത്തിരിക്കുകയുമാണ്. പ്രിയദർശൻ ആണ് മോഹൻലാലിന്റെ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം സംവിധാനം ചെയ്യുന്നത്.
ഇപ്പോഴിതാ കുഞ്ഞാലിമരയ്ക്കാരിന്റെ പേരുലുണ്ടായത് പോലെ ഒരു പോര് തമിഴകത്തേക്കും കടക്കുകയാണ്. തമിഴ്നാട് മുൻ മുഖ്യമന്ത്രി എം ജി ആർ ആയി അഭിനയിക്കാൻ മലയാളത്തിന്റെ അഭിമാനനക്ഷത്രങ്ങൾ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ട്. ജയലളിതയുടെ ജീവിതത്തെ ആധാരമാക്കി ഒരുങ്ങുന്ന രണ്ട് സിനിമകളിലാണ് എംജിആർ ആയി മമ്മൂട്ടിയും മോഹൻലാലും എത്തുക എന്നറിയുന്നു.
‘അമ്മ പുരട്ചി തലൈവി’ എന്ന സിനിമയിലാണ് മോഹൻലാൽ എംജിആർ ആകുന്നത് എന്നാണ് അറിയുന്നത്. ഭാരതിരാജയാണ് ഈ സിനിമയുടെ സംവിധായകൻ. എഎൽ വിജയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രവും ജയലളിതയുടെ ജീവിതകഥയാണ്.
ആ സിനിമയിൽ എം ജി ആറിന്റെ റോളിലേക്കാണ് മമ്മൂട്ടിയെ പരിഗണിക്കുന്നതെന്നാണ് സൂചനകൾ. ചില തമിഴ് മാധ്യമങ്ങളാണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭാരതിരാജയുടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറിൽ ആരംഭിക്കാൻ ഇരുന്നതാണ്. ആദിത്യ ഭരദ്വാജാണ് നിർമ്മാണം.
ഇളയരാജയാണ് സംഗീതം. എ എൽ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയലളിതയായി നയൻതാര അഭിനയിക്കുമെന്നാണ് സൂചന. ഈ സിനിമയിൽ എംജിആറായി മമ്മൂട്ടിയെത്തിയാൽ അത് ഒരു ഗംഭീര കോമ്പി നേഷനായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേ സമയം ഇതിനെകുറിച്ച് സിനിമാരംഗത്തുനിന്നും സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല. നേരത്തെ എംജി ആറിനെ അനുസ്മരിപ്പിക്കുന്ന ആനന്ദൻ എന്ന കഥാപാത്രമായി മണിരത്‌നം ചിത്രമായ ഇരുവറിൽ മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്.