ആരാധകർ ഏറെയുള്ള ദമ്പതികളാണ് നയൻതാരയും വിഘ്‌നേഷ് ശിവനും. തങ്ങളുടെ കൊച്ചു സന്തോഷം പോലും ഇവർ ആരാധകരെ അറിയിക്കാറുണ്ട്. സോഷ്യൽ മീഡിയ വഴി ദമ്പതികൾ പങ്കുവെക്കുന്ന പോസ്റ്റുകൾ നിമിഷന്നേരംകൊണ്ട് വൈറൽ ആവാറുണ്ട്.
ഈ നവംബർ 18ന് ആയിരുന്നു നയൻതാരയുടെ ജന്മദിനം. ഇത്തവണത്തെ പിറന്നാൾ ഇവർ ആഘോഷമാക്കി. ഇപ്പോൾ തന്റെ 39 ജന്മദിനത്തിൽ വിഘ്‌നേഷ് തനിക്ക് തന്ന സമ്മാനത്തെ കുറിച്ചാണ് നയൻതാര പറയുന്നത്. മൂന്ന് കോടി വില വരുന്ന സമ്മാനമാണ് തൻറെ ഭാര്യയ്ക്ക് വിഘ്‌നേഷ് വാങ്ങിച്ചത്.
അത്രയും വിലമതിയ്ക്കുന്ന സമ്മാനം എന്താണെന്നല്ലേ, ഒരു ലക്ഷ്വറി കാർ ആണ്.
ഏകദേശം 2.69 കോടി മുതൽ 3.40 കോടി വരെ വിലയുള്ള മെഴ്‌സിഡസ് മേബാക്ക് ആണ് നയൻതാരയ്ക്ക് പിറന്നാൾ സമ്മാനമായി വിക്കി നൽകിയത്. കാറിന്റെ ലോഗോയുടെ ചിത്രത്തിനൊപ്പമാണ് നയൻതാരയുടെ പോസ്റ്റ്.
also read
ഭര്‍ത്താവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയാവുന്നു ഉര്‍വശി; ചിത്രത്തിലെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു
‘ഞങ്ങളുടെ വീട്ടിലേക്ക് സ്വാഗതം സുന്ദരീ. ഏറ്റവും മധുരമേറിയ പിറന്നാൾ സമ്മാനം നൽകിയ ഭർത്താവിന് നന്ദി’ എന്നാണ് പോസ്റ്റിനൊപ്പം നയൻ കുറിച്ചത്. സെലിബ്രിറ്റികൾ അടക്കം ആരാധകർ എല്ലാം പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.
https://youtu.be/Fh4HnfpKNjY