‘ലാലു ഒരു നാണം കുണുങ്ങിയാണ്; സുകുമാരൻ ജീവിച്ചിരുന്നെങ്കിൽ പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമയിലെത്തില്ല, വിദേശത്ത് വലിയ ഉദ്യോഗസ്ഥരായേനെ’: ഡോ.എംവി പിള്ള

97

മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിനെ കുറിച്ചും മരുമക്കളായ ഇന്ദ്രജിത്തിനേയും പൃഥ്വിരാജിനേയും കുറിച്ച് ഡോ. എംവി പിള്ള പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ഉൾപ്പടെ വൈറലാകുന്നത്. നടി മല്ലിക സുകുമാരന്റെ സഹോദരനാണ് ഡോ. എംവി പിള്ള.

ഇദ്ദേഹത്തിന് മോഹൻലാലിന്റെ കുടുംബവുമായി വളരെ വർഷത്തെ ബന്ധമാണുള്ളത്. ഇവർക്കെല്ലാം മോഹൻലാൽ പ്രിയപ്പെട്ട ലാലുവാണ്. മുൻപ് പലതവണ ലാലുവിനെക്കുറിച്ച് മല്ലിക സുകുമാരനും തുറന്നു സംസാരിച്ചിരുന്നു. താൻ എടുത്തു നടന്ന കുട്ടിയാണ് ലാലുവെന്നാണ് മല്ലിക പറഞ്ഞിട്ടുള്ളത്.

Advertisements

അതേസമയം കുട്ടിക്കാലത്ത് എങ്ങനെ അയിരുന്നോ ലാലു ഇപ്പോളും അങ്ങനെ തന്നെ എന്നാണ് എംവി പിള്ള പറയുന്നത്. മോഹൻലാൽ ഇപ്പോഴും ഒരു നാണം കുണുങ്ങിയാണെന്നും അന്നും ഇന്നും ഒരേ വിനയമാണെന്നും ഡോ.എം.വി പിള്ള പറയുകയാണ്. മോഹൻലാലിനെ നന്നേ ചെറുപ്പം മുതൽക്കേ അറിയാം. അന്നത്തെ കുട്ടി തന്നെയാണ് ഇന്നും ലാലു. അന്നത്തെ ആ തടിയനായ കുട്ടി തന്നെ ആണ് ഇപ്പോഴും ലാലു. ഞങ്ങൾ കേരളയീയത്തിനും കണ്ട ആളുകൾ ആണെന്നാണ് എംവി പിള്ള പറയുന്നത്.

ALSO READ- ‘എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം നീയാണ്’; ശ്രീനിഷിനെ ചേർത്ത് പിടിച്ച് പേളി മാണി

അദ്ദേഹത്തിന്റെ എളിമയാണ് മുഖമുദ്ര. അതൊക്കെ അച്ഛനിൽ നിന്നും അമ്മയിൽ നിന്നും കിട്ടിയതാണ്, അവരുടെ ചിന്തയിലും സ്വഭാവത്തിലും എല്ലാം നല്ല ഗുണങ്ങൾ മാത്രമാണ്, അതാണ് ലാലുവിനും കിട്ടിയിരിക്കുന്നതെന്നും എംവി പിള്ള പറയുകയാണ്. അമേരിക്കയിൽ ഒക്കെ വരുമ്പോഴും ഇപ്പോഴും പണ്ടത്തെ ലാലു തന്നെയാണ്. കുട്ടികുറുമ്പുകളും, ഇണക്കങ്ങളും ഒക്കെയുള്ള ആ എട്ടും പത്തും വയസ്സിൽ കണ്ട അതേ ലാലു തന്നെയാണ്.

ഏണിപ്പടികൾ എന്ന സിനിമയുടെ ഷൂട്ടിങ് കാണാൻ ശാന്തമ്മ ചേച്ചി പോയപ്പോൾ ലാലുവിനെ കൊണ്ടുപോയില്ല. അന്ന് അവിടെ ലാലു ഉണ്ടാക്കിയ ബഹളത്തിന് കണക്കില്ല. ഇന്ന് ആ സിനിമയിൽ നായകനായ മധുവിനും മുകളിൽ എത്തി ലാലു എന്ന മോഹൻലാൽ എന്നാണ് എംവി പിള്ള പറയുന്നത്. വിനയം ആണ് ലാലിൻറെ ഏറ്റവും വലിയ മുഖ മുദ്ര. നടൻ എന്ന നിലയിൽ അദ്ദേഹം അതി വിസ്മയം ആണ്. പക്ഷേ ആളൊരു നാണം കുണുങ്ങിയാണ്. കാണേണ്ടതാണ് അതൊക്കെയെന്നും എംവി പിള്ള പറയുകയാണ്.

കൂടാതെ, ലാലുവിന് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം മെഡിസിൻ ആണ്. എത്ര മണിക്കൂറുകൾ വേണമെങ്കിലും സംസാരിക്കുമെന്നും എംവി പിള്ള പറയുന്നു. ഇതിനിടെ, ഇന്ദ്രജിത്തും സുകുമാരനും സിനിമയിൽ വരും എന്ന് വിചാരിച്ചില്ലെന്നാണ് എംവി പിള്ള പറയുന്നത്. അതിനുകാരണം പഠിക്കാൻ രണ്ടുപേരും അത്രയും മിടുക്കന്മാർ ആയിരുന്നു.

ഇരുവരും അമേരിക്കയിലോ, ജർമ്മനിയിലോ ഒക്കെ വളരെ വലിയ ഒരു ഉദ്യോഗത്തിൽ ഇരിക്കേണ്ട ആളുകൾ ആണ്. സുകുമാരൻ ജീവിച്ചിരുന്നുവെങ്കിൽ അവർ സിനിമയിലേക്ക് വരില്ലായിരുന്നു, വഴി തിരിച്ചുവിട്ടേനെ എന്നും എംവി പിള്ള പറഞ്ഞു.

Advertisement