തട്ടിപ്പു കേസും ജയില്‍വാസവും കഴിഞ്ഞു, ധന്യ മേരി വര്‍ഗ്ഗീസ് ഇനി ക്യാമറയ്ക്ക് മുന്നിലേക്ക്, തിരിച്ചുവരവ് സീരിയലിലൂടെ

23

തട്ടിപ്പുകേസില്‍ അകപ്പെട്ട് ജയില്‍ വാസത്തിലായിരുന്ന നടി ധന്യ മേരി വര്‍ഗീസ് ജയില്‍ മോചിതയായി തിരിച്ചുവരവിന് ഒരുങ്ങുന്നു. റിയല്‍ എസ്റ്റേറ്റ് തട്ടിപ്പു കേസിലെ ജയില്‍വാസവും പ്രശ്നങ്ങളും തീര്‍ത്താണ് താരത്തിന്റെ മടങ്ങിവരവ്. സിനിമയ്ക്കു പകരം സീരിയലിലൂടെയാണ് വരവെന്നുമാത്രം. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യാനൊരുങ്ങുന്ന സീത കല്യാണം എന്ന പരമ്പരയില്‍ നായിക ഇനി ധന്യ മേരി വര്‍ഗ്ഗീസാണ്. സീരിയലിന്റെ പ്രമോ വീഡിയോ ചാനല്‍ പുറത്ത് വിട്ടു. നടി അനന്യയാണ് സീരിയലിന്റെ ടൈറ്റില്‍ സോങ് ആലപിച്ചിരിയ്ക്കുന്നത്.

അനന്യയുടെ മധുരമായ സ്വരത്തിനൊപ്പം സീരിയലിന്റെ കഥാപശ്ചാത്തലം പ്രേക്ഷകര്‍ക്ക് പറഞ്ഞുതരുന്നു. സീത എന്ന ടൈറ്റില്‍ റോളിലാണ് ധന്യ എത്തുന്നത്. അനാഥരായ സഹോദരികളുടെ കഥയാണ് സീത കല്യാണം. കഴിഞ്ഞവര്‍ഷം ധന്യ മേരി വര്‍ഗ്ഗീസും ഭര്‍ത്താവ് ജോണ്‍ ജാക്കോബും റിയല്‍ എസ്റ്റേറ്റ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. ആ പുകിലുകള്‍ കെട്ടടങ്ങിയ ശേഷം ധന്യ ക്യാമറയ്ക്ക് മുന്നിലെത്തുന്നു എന്ന പ്രത്യേകത സീത കല്യാണത്തിനുണ്ട്.

Advertisements
Advertisement