സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്കിടയില്‍ ഏറെ പ്രമുഖനാണ് ഇന്ന് വികാസ് വികെ. സെലിബ്രിറ്റികളുടെ വിവാഹത്തിന് അവരെ ഒരുക്കി സുന്ദരികളാക്കുന്നത് ഇന്ന് വികാസാണ്. ഒത്തിരി യുവതികളാണ് തങ്ങളുടെ ജീവിതത്തിലെ സുന്ദരനിമിഷങ്ങള്‍ക്ക് അണിയിച്ചൊരുക്കാന്‍ വികാസിന്റെ ഡേറ്റിനായി കാത്തിരിക്കുന്നത്.
അടുത്തിടെ നടി കാര്‍ത്തികയുടെ വിവാഹത്തിന് മേക്കപ്പ് ചെയ്തത് വികാസായിരുന്നു. വരാന്‍ പോകുന്ന മാളവിക ജയറാമിന്റെ വിവാഹത്തിനും മേക്കപ്പ് ചെയ്യാന്‍ പോകുന്നതും വികാസാണ്. നേരത്തെ സ്വന്തം വധുവിനെയും വികാസ് മേക്കപ്പ് ഇട്ട് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
സോഷ്യല്‍മീഡിയയില്‍ ഇന്ന് സജീവസാന്നിധ്യമാണ് വികാസും ഭാര്യയും. ഇരുവരും ഇപ്പോള്‍ തങ്ങളുടെ ആദ്യത്തെ കണ്മണിയെ വരവേല്‍ക്കാനുള്ള കാത്തിരിപ്പിലാണ്. ഇപ്പോഴിതാ ഭാര്യയെയും വരാനിരിക്കുന്ന കുഞ്ഞിനെയും കുറിച്ച് വികാസ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
താനും ഭാര്യയും ഇപ്പോള്‍ വാവ വരുന്നതിന്റെ എക്‌സൈറ്റ്‌മെന്റിലാണ്. താന്‍ പെണ്‍കുട്ടികളെ ഒരുക്കുമ്പോള്‍ ഒരു കുഞ്ഞുണ്ടായിരുന്നുവെങ്കിലെന്ന് ഒത്തിരി ആഗ്രഹിച്ചിരുന്നുവെന്നും ഒത്തിരി കാത്തിരുന്ന് ഒത്തിരി റിസ്‌ക് എടുത്താണ് തങ്ങള്‍ക്ക് വാവയെ കിട്ടിയതെന്നും ആദ്യമൊക്കെ ഭാര്യ ബെഡ് റെസ്റ്റില്‍ തന്നെയായിരുന്നുവെന്നും വികാസ് പറയുന്നു.
താന്‍ ഗര്‍ഭിണിയായപ്പോള്‍ മുതല്‍ വികാസ് കൂടെ തന്നെയുണ്ടായിരുന്നു. താന്‍ സ്ട്രഗിള്‍ ചെയ്യുമ്പോഴൊക്കെ പുള്ളിയും സ്ട്രഗിള്‍ ചെയ്തിരുന്നുവെന്നും എല്ലാറ്റിനും തന്റെ കൂടെ തന്നെയുണ്ടായിരുന്നുവെന്നും വികാസിനെ കുറിച്ച് ഭാര്യ ഷെറിലിന്‍ പറയുന്നു.