‘പാതിയിൽ മുടങ്ങിയ പട്ടായ യാത്ര തുടരാൻ അവർ വരുന്നു’; അമർ അക്ബർ അന്തോണിയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് വിഷ്ണുവും ബിബിനും

118

മിമിക്രി രംഗത്ത് നിന്നും മലയാള സിനിമയിൽ എത്തി തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് നാദിർഷ. ഒരു കാലത്ത് കേരളത്തിലെ പാരഡി ഗാനങ്ങളുടെ കുലപതി ആയിരുന്നു നാദിർഷ. വിഡി രാജപ്പൻ കഴിഞ്ഞാൽ പാരഡി ഗാനങ്ങളിലൂടെ ഒരു ട്രെൻഡ് തന്നെ തീർത്ത കലാകാരനായിരുന്നു നാദിർഷ. ഗായകൻ, ഗാനരചയിതാവ്, സംഗീത സംവിധായകൻ, സംവിധായകൻ എന്നീ മേഖലകളിൽ ശോഭിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

അമർ അക്ബർ അന്തോണി എന്ന 2015 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് നാദിർഷ സിനിമ സംവിധായകനാകുന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ നമിത പ്രമോദ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം സൂപ്പർ ഹിറ്റായിരുന്നു.

Advertisements

ഈ ചിത്രത്തിലൂടെ ജനപ്രിയ സംവിധായകൻ എന്ന പേര് നാദിർഷയ്ക്ക് ലഭിച്ചു. ആരാധകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സിനിമയായിരുന്നു അമർ അക്ബർ അന്തോണി. മൂന്ന് അലസരും ജീവിതത്തിൽ അടിച്ചുപൊളിക്കണമെന്നല്ലാതെ മറ്റ് ചിന്തകളൊന്നുമില്ലാത്ത സാധാരണക്കാരായ മൂന്ന് യുവാക്കളുടെ കഥയായിരുന്നു അമർ അക്ബർ അന്തോണി പറഞ്ഞത്.

ALSO READ- മമ്മൂട്ടി സാർ പ്രചോദനം; എല്ലാ ഹൃദയങ്ങളെയും കീഴടക്കിയ എന്റെ ഓമന ജ്യോതിക! കാതൽ അതിമനോഹരമെന്ന് സൂപ്പർതാരം സൂര്യ

തായ്‌ലാൻഡിലെ പട്ടായയിൽ പോയി അടിച്ചുപൊളിച്ച് ആഘോഷിക്കാനുള്ള പണം സമ്പാദിക്കാനായി മാത്രം ജോലിക്ക് പോയിരുന്ന ഇവർക്ക് പക്ഷെ സിനിമയിൽ ആ മോഹം സഫലമാക്കാനായില്ല.

എന്നാൽ ഇപ്പോഴിതാ അമർ അക്ബർ അന്തോണി രണ്ടാം ഭാഗം വരികയാണ് എന്ന് സിനിമയ്ക്ക് തിരക്കഥയൊരുക്കയ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും അറിയിച്ചു കഴിഞ്ഞു. അമർ അക്ബർ അന്തോണി 2 വരുന്നെന്ന് ഔദ്യോഗികമായി തന്നെ ഇവർ വെളിപ്പെടുത്തിയത് ഡാൻസ് പാർട്ടി എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ വേദിയിൽ ആയിരുന്നു.

ALSO READ- ഈ സീന്‍ ലാലേട്ടന്‍ പണ്ടേ വിട്ടതാ, മമ്മൂക്കയുടെ കാതലിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി മോഹന്‍ലാലിന്റെ അള്ളാപ്പിച്ചാ മൊല്ലാക്ക കഥാപാത്രം

ഏഴ് വർഷത്തിന് ശേഷമാണ് സൂപ്പർ ഹിറ്റായ ഈ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നത്.’അമർ അക്ബർ അന്തോണിയുടെ ഒരു സീക്വൽ നമ്മൾ പ്ലാൻ ചെയ്യുന്നുണ്ട്. കാര്യങ്ങൾ എല്ലാം ശരിയായി കഴിയുമ്പോൾ വഴിയെ അറിയിക്കാം. ഷാഫി സാറിന് വേണ്ടി ഒരു തിരക്കഥ എഴുതി കൊണ്ടിരിക്കയാണ്’,-എന്നാണ് വിഷ്ണു പറഞ്ഞത്. ഈ വാക്കുകൾ കൈയ്യടികളോടെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു.

2015ൽ റിലീസ് ചെയ്യുമ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം അൻപത് കോടി ക്ലബ്ബിൽ ഇടംപിടിച്ചു എന്നാണ് പറയപ്പെടുന്നത്. ആസിഫ് അലി, ബിന്ദു പണിക്കർ, മീനാക്ഷി, കലാഭവൻ ഷാജോൺ, കെപിഎസ് സി ലളിത തുടങ്ങി ഒട്ടനവധി താരങ്ങൾ ചിത്രത്തിൽ അണിനിരന്നിരുന്നു.

Advertisement