ഈ സീന്‍ ലാലേട്ടന്‍ പണ്ടേ വിട്ടതാ, മമ്മൂക്കയുടെ കാതലിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി മോഹന്‍ലാലിന്റെ അള്ളാപ്പിച്ചാ മൊല്ലാക്ക കഥാപാത്രം

166

വീണ്ടും അമ്പരപ്പിച്ച് മമ്മൂട്ടി, ഒറ്റവാക്കില്‍ ഇതാണ് സിനിമാപ്രേമികള്‍ക്ക് കാതല്‍, ദ് കോര്‍ എന്ന ചിത്രത്തെ കുറിച്ച് പറയാനുള്ളത്. അടുത്തകാലത്തായി പ്രമേയ വൈവിധ്യങ്ങള്‍ കൊണ്ട് സിനിമയെ ഞെട്ടിക്കുകയാണ് മമ്മൂട്ടിയും മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷന്‍ ഹൗസും. ഇത്തരത്തില്‍ സമീപകാലത്ത് ഇറങ്ങിയ വ്യത്യസ്തമായ പ്രമേയങ്ങള്‍ കൊണ്ട് സമ്പന്നമായ ചിത്രമൊരുക്കിയ അതേ രീതി തന്നെയാണ് കാതല്‍ എന്ന സിനിമയേയും മമ്മൂട്ടിയും ജിയോ ബേബിയും സമീപിച്ചിരിക്കുന്നത്.

Advertisements

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സിനിമ പോലെ തന്നെ പ്രമേയം കാതലായ സ്ലോ പേയ്സ്ഡ് ആയ സിനിമയാണ് കാതല്‍. ഈ വര്‍ഷത്തെ മികച്ചൊരു ചലച്ചിത്രമാണ് കാതല്‍ എന്നാണ് സിനിമ കണ്ട ഓരോരുത്തരുടേും പ്രതികരണം. തൊട്ടാല്‍ പൊള്ളുന്ന ഒരു വിഷയത്തെ മെഗാസ്റ്റാര്‍ താരപദവികള്‍ അഴിച്ചുവച്ച് മുഖ്യകഥാപാത്രമായി തന്നെ വന്ന് പറയാന്‍ മമ്മൂട്ടി കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുകയാണ് ആരാധകരെല്ലാം.

Also Read: വീട്ടില്‍ കൊണ്ടുപോയി എന്റെ രണ്ട് പെണ്മക്കളില്‍ ഒരാളായി വളര്‍ത്താന്‍ വരെ തോന്നിയിട്ടുണ്ട്, കല്യാണിയെ കുറിച്ച് ജോണി ആന്റണി പറയുന്നു

ഈ ചിത്രത്തിന്റെ നട്ടെല്ല് തന്നെ മമ്മൂട്ടിയാണ്, നിര്‍മ്മാതാവായും, ഒരു പെര്‍ഫോമറായും മമ്മൂട്ടി എന്ന നടനും ഒപ്പം അഭിനയിക്കുന്നവരും മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ഒരാള്‍ക്കും മറുത്തൊരു വാക്ക് പറയാനില്ല. കാതല്‍ വന്‍ വിജയക്കുതിപ്പ് നടത്തുന്നതിനിടെ താരരാജാവ് മോഹന്‍ലാലിന്റെ മറ്റൊരു കഥാപാത്രമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

നേരത്തെ പൃഥ്വിരാജും നിവിന്‍ പോളിയും ഇപ്പോള്‍ മമ്മൂട്ടിയും സ്വവര്‍ഗാനുരാഗിയായി വേഷമിട്ടിട്ടുണ്ട്. എന്നാല്‍ അതിന് മുമ്പ് സ്വവര്‍ഗാനുരാഗിയായി മോഹന്‍ലാല്‍ എത്തിയ അള്ളാപ്പിച്ചാ മൊല്ലാക്കയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Also Read: വീട്ടില്‍ കൊണ്ടുപോയി എന്റെ രണ്ട് പെണ്മക്കളില്‍ ഒരാളായി വളര്‍ത്താന്‍ വരെ തോന്നിയിട്ടുണ്ട്, കല്യാണിയെ കുറിച്ച് ജോണി ആന്റണി പറയുന്നു

എഴുത്തുകാരന്‍ ഒവി വിജയന്റെ ഇതിഹാസ കാവ്യം ഖസാക്കിന്റെ ഇതിഹാസം 2003ല്‍ ഡോക്യുമെന്ററിയാക്കിയിരുന്നു. ഇതിലെ ഒരു കഥാപാത്രമായിരുന്നു അള്ളാപ്പിച്ചാ മൊല്ലാക്ക. സോഷ്യല്‍മീഡിയ പോലുമില്ലാത്ത ആ കാലഘട്ടത്തില്‍ എന്നാല്‍ ഈ കഥാപാത്രം വലിയ ചര്‍ച്ചയായില്ല. കാതല്‍ എത്തിയതിന് പിന്നാലെയാണ് മോഹന്‍ലാലിന്റെ കഥാപാത്രവും ചര്‍ച്ചയാവുന്നത്.

സോഷ്യല്‍മീഡിയയില്‍ അള്ളാപ്പിച്ചാ മൊല്ലാക്ക എന്ന മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ വീഡിയോ പ്രചരിക്കുകയാണ്. നിരവധി പേരാണ് കമന്റുമായി എത്തിയത്. ഈ സീന്‍ ലാലേട്ടന്‍ പണ്ടേ വിട്ടതാണെന്നാണ് ഒരാളുടെ കമന്റ്.

Advertisement