മമ്മൂട്ടി ചിത്രം കാതൽ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയത്. സിനിമയിൽ ജ്യോതിക ആയിരുന്നു നായിക. നവംബർ 23നാണ് ചിത്രം റിലീസ് ചെയ്തത്. ഇപ്പോൾ ചിത്രത്തെ കുറിച്ച് നടി സാമന്ത പങ്കുവെച്ച പോസ്റ്റ് ആണ് വൈറൽ ആവുന്നത്.
തൻറെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് സാമന്ത കാതലിനെ വനോളം പുകഴ്ത്തുന്നത്. ‘ഈ വർഷത്തെ ഏറ്റവും മികച്ച മൂവി. സിനിമ ലോകത്തെ മുത്താണ് ഈ എല്ലാവരും ദയവായി കാണണം. മമ്മൂട്ടി സാർ താങ്കൾ ഒരു ഹീറോയാണ്. തങ്കളുടെ പെർഫോമൻസ് കണ്ടതിൽ നിന്നും പുറത്തുവരാൻ തന്നെ കുറേ സമയം എടുക്കും. ജ്യോതിക ലൗ യൂ. ജിയോ ബേബി ഇത് ഇതിഹാസ സമാനം’ എന്നാണ് സാമന്ത കുറിച്ചിരിക്കുന്നത്.
അതേസമയം കാതൽ സിനിമ വിജയിച്ചതിന് പിന്നാലെ പ്രേക്ഷകർക്കും ടീമിനും നന്ദി പറഞ്ഞ് ചിത്രത്തിലെ നായിക ജ്യോതിക എത്തിയിരുന്നു. ‘ചില സിനിമകൾ ശുദ്ധമായ ഉദ്ദേശ്യത്തോടെ, സിനിമയെ സ്‌നേഹിക്കുന്നതിന് വേണ്ടിയാണ് നിർമ്മിക്കപ്പെടുന്നത്. കാതൽ ദ കോർ അത്തരമൊരു സിനിമയാണ്. മുഴുവൻ ടീമിന്റെയും ആത്മാർത്ഥ പരിശ്രമത്തിൽ നിന്നും ഉടലെടുന്ന ഒന്ന്. അതിനെ അംഗീകരിക്കുകയും ബഹമാനിക്കുകയും ചെയ്ത പ്രേക്ഷകർക്ക് നന്ദി.
സിനിമയോടുള്ള നമ്മുടെ സ്‌നേഹം, അതിനെ മികവുറ്റതാക്കും. ദി റിയൽ ലൈഫ് ഹീറോ മമ്മൂട്ടി സാറിന് എന്റെ എല്ലാ സ്‌നേഹവും ബഹുമാനവും. ഒപ്പം ബിഗ് സല്യൂട്ടും. ജിയോ ബേബിക്കും ആദർശ് സുകുമാരനും പോൾസൻ സ്‌കറിയയ്ക്കും മുഴുവൻ ടീമിനും എന്റെ നന്ദി. ഓമനയും മാത്യുവും എന്നെന്നും എന്റെ ഉള്ളിൽ ജീവിക്കും’, എന്നാണ് ജ്യോതിക കുറിച്ചത്.